Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
സൗദിയില്‍ ജോലിയില്ലാതെ പ്രവാസികളെ റിക്രൂട്ട് ചെയ്യുന്നവര്‍ക്ക് ഇനി പിഴ ഒരു മില്യണ്‍ റിയാല്‍

March 21, 2024

news_malayalam_saudi_fine_for_recruiting_people_without_jobs

March 21, 2024

ന്യൂസ്‌റൂം ഡെസ്‌ക് 

റിയാദ്: സൗദി അറേബ്യയില്‍ ജോലിയില്ലാതെ പ്രവാസികളെ റിക്രൂട്ട് ചെയ്യുന്ന തൊഴിലുടമകള്‍ക്ക് ഒരു ദശലക്ഷം റിയാല്‍ വരെ പിഴ ചുമത്താന്‍ നീക്കം. അനധികൃത ബ്രോക്കേജുകള്‍ ചെറുക്കുന്നത് ലക്ഷ്യമിട്ടാണിത്. ഒന്നോ അതിലധികമോ തൊഴിലാളികളെ മറ്റ് രാജ്യങ്ങളില്‍ നിന്ന് ജോലിയില്ലാതെ റിക്രൂട്ട് ചെയ്താല്‍ രണ്ട് ലക്ഷം റിയാല്‍ മുതല്‍ പരമാവധി ( ഒരു മില്യണ്‍) വരെ പിഴ ചുമത്തും. പിഴ വ്യവസ്ഥ ചെയ്യുന്ന ഓണ്‍ലൈന്‍ സര്‍വേയ്ക്കായി പുറത്തിറക്കിയ കരട് പദ്ധതി പ്രകാരമാണ് വന്‍ തുക പിഴ ചുമത്താന്‍ സൗദി മാനവ വിഭവശേഷി മന്ത്രാലയം പദ്ധതിയിടുന്നത്.

തൊഴിലുടമ പ്രവാസിയാണെങ്കില്‍ രാജ്യത്ത് നിന്ന് നാടുകടത്തും. തൊഴിലുമായി ബന്ധപ്പെട്ട നിയമലംഘനങ്ങള്‍ കണ്ടെത്തുന്നതിനും കേസുകള്‍ ഫയല്‍ ചെയ്യുന്നതിനും പബ്ലിക് പ്രോസിക്യൂഷന് റഫര്‍ ചെയ്യുന്നതിനുമുള്ള ഉത്തരവാദിത്വം മന്ത്രാലയത്തിനായിരിക്കുമെന്നും അഖ്ബര്‍24 വെബ്‌സൈറ്റ് റിപ്പോര്‍ട്ട് ചെയ്തു.  

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News