Breaking News
ഡൽഹി ടു ദുബായ്;  ആദ്യ എയർബസ് A 350 സർവീസുമായി എയർ ഇന്ത്യ | മക്കയിലേക്കുള്ള പ്രവേശനത്തിന് വിദേശികൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും | അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി | ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കമുള്ള ജീവനക്കാരെ വിട്ടയച്ചു | ഖത്തറില്‍ അംഗപരിമിതര്‍ക്കുള്ള വാഹന പാര്‍ക്കിങ് പെര്‍മിറ്റിന് പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു | എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ്; കിരീടമണിഞ്ഞ് ജപ്പാൻ  | സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  |
സൗദി ഫിഫ ക്ലബ് ലോകകപ്പ് 2023 ടൂർണമെന്റിന്റെ ഔദ്യോഗിക മസ്‌കോട്ട് ചിഹ്നം പ്രഖ്യാപിച്ചു 

November 10, 2023

Qatar_News_Malayalam

November 10, 2023

ന്യൂസ്‌റൂം ബ്യുറോ

റിയാദ്: സൗദി ഫിഫ (ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ഫുട്‌ബോൾ) ക്ലബ് ലോകകപ്പ് 2023 ടൂർണമെന്റിന്റെ ഔദ്യോഗിക മസ്‌കോട്ട് ചിഹ്നം പ്രഖ്യാപിച്ചു.  
മണൽ പൂച്ച "ഹദ്ദാഫ്" ആണ് മത്സരത്തിന്റെ മസ്‌കോട്ട് ചിഹ്നം. ജിദ്ദയിൽ നടന്ന ചടങ്ങിലാണ് ഫിഫയും സൗദി അറേബ്യൻ ഫുട്‌ബോൾ ഫെഡറേഷനും (SAFF) മസ്‌കോട്ട് പുറത്തിറക്കിയത്.

മണൽ പൂച്ചയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട 'ഹദ്ദാഫ്' എന്ന കഥാപാത്രം ഫുട്ബോൾ ലോകത്തെ മത്സരക്ഷമതയുടെ മൂല്യത്തെ പ്രതിനിധീകരിക്കും. പതിറ്റാണ്ടുകളായി ടൂർണമെന്റിനോടുള്ള സൗദിയുടെ സ്നേഹവും വിശ്വസ്തതയും അഭിനിവേശവുമാണ് ഇത് പ്രതിഫലിപ്പിക്കുന്നത്. ഹദ്ദാഫിന്റെ ഊർജ്ജം സൗദി അറേബ്യയിലെ ഫുട്ബോളിനോടുള്ള അഭിനിവേശത്തെ പ്രതിനിധീകരിക്കും.

2023 ഡിസംബർ 12 മുതൽ ഡിസംബർ 22 വരെയാണ് ഫിഫ ക്ലബ് ലോകകപ്പ് 2023 മത്സരം. ഇംഗ്ലീഷ് മാഞ്ചസ്റ്റർ സിറ്റി എഫ്‌സി, മെക്‌സിക്കൻ ക്ലബ് ലിയോൺ, ഈജിപ്ഷ്യൻ അൽ അഹ്‌ലി എഫ്‌സി, ജാപ്പനീസ് ഉറവ റെഡ്സ്, ഓക്‌ലൻഡ് സിറ്റി (ന്യൂസിലാന്റ്) എഫ്‌സി, ബ്രസീലിയൻ ഫ്ലുമിനെൻസ് എഫ്‌സി, സൗദി അൽ ഇത്തിഹാദ് എഫ്‌സി തുടങ്ങിയ ക്ലബുകളാണ് മത്സരത്തിൽ പങ്കെടുക്കുന്നത്.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CqJci12yE9VL8MZgKZYvGm
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News