Breaking News
ഡൽഹി ടു ദുബായ്;  ആദ്യ എയർബസ് A 350 സർവീസുമായി എയർ ഇന്ത്യ | മക്കയിലേക്കുള്ള പ്രവേശനത്തിന് വിദേശികൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും | അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി | ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കമുള്ള ജീവനക്കാരെ വിട്ടയച്ചു | ഖത്തറില്‍ അംഗപരിമിതര്‍ക്കുള്ള വാഹന പാര്‍ക്കിങ് പെര്‍മിറ്റിന് പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു | എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ്; കിരീടമണിഞ്ഞ് ജപ്പാൻ  | സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  |
സൗദിയിൽ ചെറുകിട സ്ഥാപനങ്ങള്‍ക്ക് ലെവിയിളവ് മൂന്ന് വര്‍ഷം കൂടി നീട്ടാൻ മന്ത്രിസഭ തീരുമാനം

February 21, 2024

news_malayalam_new_rules_in_saudi

February 21, 2024

ന്യൂസ്‌റൂം ഡെസ്ക്

റിയാദ്: സൗദി അറേബ്യയിൽ ഉടമയടക്കം ഒമ്പതോ അതില്‍ കുറവോ ജീവനക്കാരുള്ള ചെറുകിട സ്ഥാപനങ്ങള്‍ക്ക് മൂന്ന് വര്‍ഷത്തേക്ക് കൂടി ലെവിയിളവ് പ്രഖ്യാപിച്ച് സൗദി മന്ത്രിസഭ. ഇന്നലെ (ചൊവ്വ) സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭ യോഗത്തിലാണ് തീരുമാനം.

ഒമ്പതോ അതില്‍ കുറവോ തൊഴിലാളികളുള്ള ചെറുകിട സ്ഥാപനത്തില്‍ തൊഴിലുടമ അതിലെ ജീവനക്കാരനാകുകയും സോഷ്യല്‍ ഇന്‍ഷുറന്‍സില്‍ (ഗോസി) രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിട്ടുണ്ടെങ്കില്‍ രണ്ട് വിദേശി ജീവനക്കാര്‍ക്കാണ് ലെവി ഇളവ് ലഭിക്കുന്നത്. തൊഴിലുടമക്ക് പുറമെ മറ്റൊരു സൗദി പൗരന്‍ കൂടി സ്ഥാപനത്തിലുണ്ടാകുകയും ഇരുവരും സോഷ്യന്‍ ഇന്‍ഷുറന്‍സില്‍ (ഗോസി) രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിട്ടുണ്ടെങ്കില്‍ നാല് വിദേശി ജോലിക്കാര്‍ക്ക് ലെവിയില്‍ ഇളവ് ലഭിക്കും. ഒരു സ്ഥാപനത്തില്‍ ലെവിയിൽ നിന്ന് ഒഴിവാക്കാവുന്ന പരമാവധി വിദേശി തൊഴിലാളികളുടെ എണ്ണം നാല് മാത്രമാണ്.

വിദേശി ജീവനക്കാരുടെ പ്രതിമാസ വര്‍ക്ക് പെര്‍മിറ്റ് ഫീസാണ് ലെവി. ഇത് അടയ്ക്കുന്നതിൽ ‍നിന്ന് ചെറുകിട സ്ഥാപനങ്ങളെ ഒഴിവാക്കിയ തീരുമാനം അടുത്തൊരു മൂന്ന് വര്‍ഷത്തേക്ക് കൂടി നീട്ടിയത് ചെറുകിട സ്ഥാപന ഉടമകൾക്ക് സഹായമാകും.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News