Breaking News
ഷെയ്ഖ് ഗാനിം ബിൻ അലി അൽ താനി അന്തരിച്ചു  | റൂഹി മോൾക്ക് കൈത്താങ്ങ്; സി പി എ ക്രിക്കറ്റ് ലീഗ് രണ്ടാം സീസണ്‍ മത്സരം മെയ് 6ന് | ഡൽഹി ടു ദുബായ്;  ആദ്യ എയർബസ് A 350 സർവീസുമായി എയർ ഇന്ത്യ | മക്കയിലേക്കുള്ള പ്രവേശനത്തിന് വിദേശികൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും | അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി | ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കമുള്ള ജീവനക്കാരെ വിട്ടയച്ചു | ഖത്തറില്‍ അംഗപരിമിതര്‍ക്കുള്ള വാഹന പാര്‍ക്കിങ് പെര്‍മിറ്റിന് പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു | എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ്; കിരീടമണിഞ്ഞ് ജപ്പാൻ  | സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  |
സൗദിയിൽ ഖബർസ്ഥാനുകൾക്ക് മുകളിൽ പേരുകൾ എഴുതുന്നതും അലങ്കരിക്കുന്നതും വിലക്കി

January 17, 2024

news_malayalam_new_rules_in_saudi

January 17, 2024

ന്യൂസ്‌റൂം ഡെസ്ക്

റിയാദ്: സൗദിയിൽ ഖബർസ്ഥാനുകൾ നിർമ്മിക്കുന്നതിനും പരിപാലിക്കുന്നതിനും പൊതുമാനദണ്ഡങ്ങൾ നിശ്ചയിച്ചതായി മുനിസിപ്പൽ മന്ത്രാലയം അറിയിച്ചു. ഖബറുകൾ അലങ്കരിക്കുന്നതും പേരുകൾ എഴുതുന്നതും വിലക്കി. 

ഖബറുകൾ അലങ്കരിക്കുന്നതും പ്രത്യേകം കെട്ടിയുയർത്തുന്നതും, ചായങ്ങളടിക്കുന്നതും, പേരുകൾ എഴുതുന്നതും അലങ്കാരത്തിനായി മരങ്ങൾ നടുന്നതും, വെളിച്ച സംവിധാനങ്ങൾ ഏർപ്പെടുത്തുന്നതും കർശനമായി വിലക്കിയിട്ടുണ്ട്. ഖബറാണെന്ന് തിരിച്ചറിയാൻ സാധിക്കും വിധം നമ്പറുകൾ നൽകുന്നതിന് വിലക്ക് ബാധകമാകില്ല. 

ഖബർസ്ഥാനുകൾ ജനവാസ മേഖലയിൽ നിന്നും വിദൂരത്താകാതിരിക്കുക, ഖബറുകൾ കുഴിക്കുന്നതിന് അനുയോജ്യമായ ഭൂപ്രകൃതിയിലായിരിക്കുക, വെള്ളപ്പൊക്കത്തിനോ മണ്ണൊലിപ്പിനോ സാധ്യതയില്ലാത്ത ഇടമായിരിക്കുക തുടങ്ങിയവ ഖബർസ്ഥാനുകൾ സ്ഥാപിക്കുന്നതിനുള്ള മാനദണ്ഡമായി മന്ത്രാലയ ഗൈഡിൽ പറയുന്നുണ്ട്.

ഖബർസ്ഥാനിൽ സ്ഥിരമായ കൂടാരം നിർമ്മിക്കുന്നതും, പ്രാർഥനക്കും വിലാപത്തിനുമായി പ്രത്യേകം സജ്ജീകരണങ്ങൾ ഒരുക്കുന്നതും നിരോധിച്ചിട്ടുണ്ട്. മസ്ജിദുകൾ, സ്‌കൂളുകൾ, പൊതുയോഗ സ്ഥലങ്ങൾ എന്നിവിടങ്ങളിൽ ഖബർസ്ഥാനുകൾ സ്ഥാപിക്കുന്നതിന് അനുമതിയില്ല.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/KIGk615xlF1ILlMGxpUXqI
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F 


Latest Related News