Breaking News
ഡൽഹി ടു ദുബായ്;  ആദ്യ എയർബസ് A 350 സർവീസുമായി എയർ ഇന്ത്യ | മക്കയിലേക്കുള്ള പ്രവേശനത്തിന് വിദേശികൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും | അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി | ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കമുള്ള ജീവനക്കാരെ വിട്ടയച്ചു | ഖത്തറില്‍ അംഗപരിമിതര്‍ക്കുള്ള വാഹന പാര്‍ക്കിങ് പെര്‍മിറ്റിന് പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു | എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ്; കിരീടമണിഞ്ഞ് ജപ്പാൻ  | സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  |
സൗദിയില്‍ ഗാര്‍ഹിക തൊഴിലുടമകള്‍ക്കുള്ള മിനിമം പ്രായം 24 ആക്കി

February 25, 2024

news_malayalam_saudi_authority_announced_minimum_age_limit_to_hire_domestic_worker

February 25, 2024

ന്യൂസ്‌റൂം ഡെസ്‌ക്

റിയാദ് : സൗദി അറേബ്യയില്‍ ഗാര്‍ഹിക തൊഴിലാളികളെ നിയമിക്കുന്നതിനുള്ള കുറഞ്ഞ പ്രായപരിധി 24 വയസ്സാക്കി. പ്രായപരിധി അനുസരിച്ച് ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് ക്ലയിന്റ്, ഹ്യുമന്‍ റിസോഴ്‌സ് മന്ത്രാലയത്തിന്റെ 'മുസാനെദ്' പ്ലാറ്റ്‌ഫോമിലൂടെ അപേക്ഷിക്കണം. തൊഴിലാളികളുമായി ഔദ്യോഗിക റിക്രൂട്ട്‌മെന്റ് പ്ലാറ്റ്‌ഫോമിലൂടെ കരാര്‍ നടത്തേണ്ടത് നിര്‍ബന്ധമാക്കിയതായും മന്ത്രാലയം അറിയിച്ചു. തൊഴില്‍ വിസകള്‍ ഇഷ്യൂ ചെയ്യുന്നത് മുതല്‍ കരാറുകളുടെ കരട് തയ്യാറാക്കല്‍ വരെയുള്ള സമഗ്രമായ സേവനങ്ങള്‍ മുസാനെദ് പ്ലാറ്റ്‌ഫോമിലൂടെ ലഭ്യമാക്കും.

തൊഴിലുടമയുടെ ഉത്തരവാദിത്വവും തൊഴിലാളി സംരക്ഷണവും ഉറപ്പാക്കി തൊഴില്‍മേഖല നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് നടപടി. 

അതേസമയം കഴിഞ്ഞവര്‍ഷം പുറത്തിറക്കിയ നിയമപ്രകാരം ഗാര്‍ഹിക തൊഴിലാളികള്‍ക്കുള്ള കുറഞ്ഞ പ്രായപരിധി 21 ആയി നിശ്ചയിച്ചിരുന്നു. ജോലിക്കാരുടെ ദൈംന ദിന ജോലി സമയം പത്ത് മണിക്കൂറായും തീരുമാനിച്ചു. ആഴ്ചയില്‍ ഒരു ദിവസം വിശ്രമത്തിനും അര്‍ഹതയുണ്ട്. ഗാര്‍ഹിക തൊഴിലാളികളുടെ പാസ്‌പോര്‍ട്ട്, മറ്റ് വ്യക്തിഗത രേഖകള്‍, വസ്തുക്കള്‍ എന്നിവ തടഞ്ഞുവെയ്ക്കുന്നതിനും തൊഴിലുടമകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. 

ന്യൂസ്റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്റൂം വാട്‌സ്ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


 


Latest Related News