Breaking News
റൂഹി മോൾക്ക് കൈത്താങ്ങ്; സി പി എ ക്രിക്കറ്റ് ലീഗ് രണ്ടാം സീസണ്‍ മത്സരം മെയ് 6ന് | ഡൽഹി ടു ദുബായ്;  ആദ്യ എയർബസ് A 350 സർവീസുമായി എയർ ഇന്ത്യ | മക്കയിലേക്കുള്ള പ്രവേശനത്തിന് വിദേശികൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും | അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി | ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കമുള്ള ജീവനക്കാരെ വിട്ടയച്ചു | ഖത്തറില്‍ അംഗപരിമിതര്‍ക്കുള്ള വാഹന പാര്‍ക്കിങ് പെര്‍മിറ്റിന് പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു | എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ്; കിരീടമണിഞ്ഞ് ജപ്പാൻ  | സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി |
ഫലസ്തീനില്‍ നിന്നുള്ള ഉംറ തീര്‍ത്ഥാടകര്‍ക്ക് സൗദി താല്‍ക്കാലിക റെസിഡന്‍സി പ്രഖ്യാപിച്ചു

February 26, 2024

news_malayalam_saudi_announces_six_months_residency_for_palestine_pilgrims

February 26, 2024

ന്യൂസ്‌റൂം ഡെസ്‌ക്

റിയാദ് : ഫലസ്തീനില്‍ നിന്നുള്ള ഉംറ തീര്‍ത്ഥാടകര്‍ക്ക് സൗദി അറേബ്യ ആറ് മാസത്തെ റെസിഡന്‍സി പ്രഖ്യാപിച്ചു. സൗദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുള്‍ അസീസ്, കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ എന്നിവരുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് തീരുമാനം. തീരുമാനത്തെ അഭിനന്ദിച്ച ഫലസ്തീന്‍ വിദേശകാര്യ മന്ത്രാലയം സൗദിക്ക് നന്ദിയും അറിയിച്ചു.

ഇസ്രയേല്‍ അധിനിവേശത്തെ തുടര്‍ന്ന് സൗദി അറേബ്യയില്‍ കുടുങ്ങിയ ഗസയില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ക്കാണ് താല്‍ക്കാലിക റെസിഡന്‍സി അനുവദിക്കുന്നത്. ആറ് മാസത്തെ സമയപരിധി തീര്‍ത്ഥാടകര്‍ക്ക് വലിയ ആശ്വാസമാകുമെന്നും മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി. ഗസയിലെ ജനങ്ങള്‍ക്ക് നല്‍കുന്ന പിന്തുണയുടേയും ഐക്യദാര്‍ഢ്യത്തിന്റേയും സന്ദേശമാണിതെന്നും വിദേശകാര്യ മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.

ന്യൂസ്റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്റൂം വാട്‌സ്ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News