Breaking News
ഷെയ്ഖ് ഗാനിം ബിൻ അലി അൽ താനി അന്തരിച്ചു  | റൂഹി മോൾക്ക് കൈത്താങ്ങ്; സി പി എ ക്രിക്കറ്റ് ലീഗ് രണ്ടാം സീസണ്‍ മത്സരം മെയ് 6ന് | ഡൽഹി ടു ദുബായ്;  ആദ്യ എയർബസ് A 350 സർവീസുമായി എയർ ഇന്ത്യ | മക്കയിലേക്കുള്ള പ്രവേശനത്തിന് വിദേശികൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും | അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി | ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കമുള്ള ജീവനക്കാരെ വിട്ടയച്ചു | ഖത്തറില്‍ അംഗപരിമിതര്‍ക്കുള്ള വാഹന പാര്‍ക്കിങ് പെര്‍മിറ്റിന് പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു | എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ്; കിരീടമണിഞ്ഞ് ജപ്പാൻ  | സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  |
സൗദിയിൽ നിന്നും നാട്ടിലേക്ക് പോകുന്നവർക്ക് ആശ്വാസം,ടിക്കറ്റ് നിരക്കില്‍ 50 ശതമാനം വരെ ഇളവുമായി സൗദി എയര്‍ലൈന്‍സ്

August 19, 2023

August 19, 2023

ന്യൂസ്‌റൂം ബ്യുറോ

റിയാദ്: എല്ലാ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്കും 50 ശതമാനം വരെ ഡിസ്‌കൗണ്ട് പ്രഖ്യാപിച്ച് സൗദി എയര്‍ലൈന്‍സ്. സൗദിയില്‍ നിന്ന് യാത്രാ ചെയ്യുന്നവർക്കും, തിരിച്ച് സൗദിയിലേക്ക് വരുന്നവർക്കും ടിക്കറ്റ് നിരക്കില്‍ ഇളവ് ലഭിക്കുന്നതായിരിക്കും.

2023 ഓഗസ്റ്റ് 17 വ്യാഴാഴ്ച മുതല്‍ ഓഗസ്റ്റ് 30 ബുധനാഴ്ച വരെ വാങ്ങുന്ന ടിക്കറ്റുകള്‍ക്കാണ് ഓഫര്‍ ലഭിക്കുന്നത്. 2023 സെപ്തംബര്‍ മുതല്‍ നവംബര്‍ വരെ ഈ ടിക്കറ്റുകള്‍ ഉപയോഗിച്ച് യാത്ര ചെയ്യാം. ബിസിനസ് ക്ലാസിനും എക്കണോമി ക്ലാസിനും ഈ ഓഫര്‍ ബാധകമാണെന്നും എയർലൈൻസ് വ്യക്തമാക്കി. സൗദിയിലേക്ക് വിനോദസഞ്ചാരികളെ ആകര്‍ഷിക്കാനും മറ്റ് ലോകരാജ്യങ്ങളുമായുള്ള ബന്ധം സുഗമമാക്കാനുമുള്ള നടപടികളുടെ ഭാഗമായാണ് തീരുമാനം.

സെപ്തംബര്‍ 20-24, നവംബര്‍ 15-23 എന്നീ തിയ്യതികളിൽ സൗദിയില്‍ നിന്ന് യാത്ര ചെയ്യുന്നവർക്കും, സെപ്തംബര്‍ 24-27, നവംബര്‍ 24-30 എന്നീ തിയ്യതികളിൽ സൗദിയിലേക്ക് യാത്ര ചെയ്യുന്നവർക്കും ഈ ഓഫര്‍ ബാധകമല്ല. സൗദിയയുടെ ഔദ്യോഗിക വെബ്‌സൈറ്റുകളിലൂടെയോ മൊബൈല്‍ ആപ്ലിക്കേഷനിലൂടെയോ ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ്.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/BrKVB5Ii85n26onvJMSO7R


Latest Related News