Breaking News
ഡൽഹി ടു ദുബായ്;  ആദ്യ എയർബസ് A 350 സർവീസുമായി എയർ ഇന്ത്യ | മക്കയിലേക്കുള്ള പ്രവേശനത്തിന് വിദേശികൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും | അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി | ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കമുള്ള ജീവനക്കാരെ വിട്ടയച്ചു | ഖത്തറില്‍ അംഗപരിമിതര്‍ക്കുള്ള വാഹന പാര്‍ക്കിങ് പെര്‍മിറ്റിന് പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു | എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ്; കിരീടമണിഞ്ഞ് ജപ്പാൻ  | സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  |
സൗദി എയര്‍ലൈന്‍സിന്റെ ആസ്ഥാനം റിയാദിൽ നിന്ന് ജിദ്ദയിലേക്ക് മാറ്റുന്നു

November 21, 2023

Malayalam_Qatar_News

November 21, 2023

ന്യൂസ്‌റൂം ഡെസ്ക്

ജിദ്ദ: റിയാദ് , ജിദ്ദ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സൗദി എയര്‍ലൈന്‍സ് 'സൗദിയ ' പൂര്‍ണമായും ജിദ്ദയിലേക്ക് ആസ്ഥാനം മാറ്റുന്നു. 2030-ഓടെ റിയാദ് വിമാനത്താവളത്തില്‍ നിന്ന് എയര്‍ലൈന്റെ പ്രവര്‍ത്തനം പൂര്‍ണമായും ജിദ്ദയിലേക്ക് മാറ്റാനാണ് വിമാന കമ്പനിയുടെ തീരുമാനം. എയര്‍ലൈന്‍സ് ജിദ്ദ കിങ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് മാറുകയാണെന്ന് സൗദിയ മീഡിയ അഫയേഴ്‌സ് ജനറല്‍ മാനേജര്‍ അബ്ദുല്ല അല്‍ഷഹ്‌റാനി സ്ഥിരീകരിച്ചു. 

സൗദിയില്‍ 2023 തുടക്കത്തില്‍ സ്ഥാപിച്ച പുതിയ വിമാന സര്‍വീസ് കമ്പനിയായ റിയാദ് എയറിന് വേണ്ടിയാണ് ഈ നീക്കം. സൗദിയ ഹബ്ബ് മാറ്റുന്നതോടെ റിയാദ് കിങ് ഖാലിദ് വിമാനത്താവളത്തിലെ കൂടുതല്‍ സര്‍വീസുകള്‍ റിയാദ് എയര്‍ ഏറ്റെടുക്കും. ദുബായ് എയര്‍ഷോയുടെ ഭാഗമായി നടന്ന എയര്‍വേഴ്‌സ് മാഗസിന്റെ അഭിമുഖത്തിലാണ് സൗദി എയര്‍ലൈനും റിയാദ് എയറും തമ്മിലുള്ള നീക്കത്തിന്റെ വിവരങ്ങള്‍ പുറത്തുവിട്ടത്. ഇരു എയര്‍ലൈനുകളും തമ്മില്‍ പങ്കാളിത്ത കരാര്‍ ഒപ്പുവെച്ചിട്ടുണ്ട്. 

ഹബ്ബ് മാറുന്നതോടെ ഉംറ, ഹജ് യാത്രക്കാര്‍ക്ക് ജിദ്ദ വിമാനത്താവളം കേന്ദ്രീകരിച്ച് സൗദിയ പ്രവര്‍ത്തിക്കും. അതേസമയം 2025-ഓടെ സര്‍വീസ് ആരംഭിക്കാനാണ് റിയാദ് എയര്‍ ലക്ഷ്യമിടുന്നത്. എയര്‍ലൈനിലേക്ക് പൈലറ്റുമാര്‍, കാബിന്‍ ക്രൂ ഉള്‍പ്പെടെയുള്ള ജീവനക്കാരെ വിവിധ രാജ്യങ്ങളില്‍ അഭിമുഖം നടത്തി നിയമിച്ചുവരികയാണ്.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News