Breaking News
ഖത്തർ വിദേശകാര്യ മന്ത്രാലയം പുതിയ വെബ്‌സൈറ്റ് പുറത്തിറക്കി  | ഇസ്രായേലിൽ അൽജസീറ ചാനൽ അടച്ചുപൂട്ടും; വോട്ടെടുപ്പ് നടത്തി  | ഖത്തറിലെ നോബിള്‍ സ്‌കൂളില്‍ കായിക ദിനം ആഘോഷിച്ചു | സൗദിയിൽ സ്ത്രീകൾ ജോലി ചെയ്യുന്ന തയ്യൽ കടകളിൽ പുരുഷൻമാർ പ്രവേശിക്കുന്നത് വിലക്കി | ഖത്തറിൽ അമീർ കപ്പിന്റെ റൗണ്ട് ഓഫ് 16 മത്സരങ്ങൾക്കുള്ള ടിക്കറ്റുകളുടെ വിൽപ്പന ആരംഭിച്ചു  | ബഹ്‌റൈനിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പയ്യോളി സ്വദേശി മരിച്ചു | മരുന്നില്ല, ഡയാലിസിസില്ല; ഗസയില്‍ വൃക്കരോഗികള്‍ ചികിത്സ ലഭിക്കാതെ മരിക്കുന്നു  | ഹജ്ജ് വിസകള്‍ക്ക് നിയന്ത്രണം; വിസകള്‍ പുണ്യസ്ഥലങ്ങളിലേക്കുള്ള പ്രവേശനത്തിന് മാത്രമായി പരിമിതപ്പെടുത്തി | ഒമാനിൽ തിരുവനന്തപുരം സ്വദേശി കുഴഞ്ഞ് വീണ് മരിച്ചു | ഷെയ്ഖ് ഗാനിം ബിൻ അലി അൽ താനി അന്തരിച്ചു  |
ഖത്തറിന്റെ മധ്യസ്ഥ ശ്രമം വീണ്ടും വിജയകരം; 48 കുട്ടികളെ കൈമാറുമെന്ന് റഷ്യ

April 25, 2024

news_malayalam_mediation_updates_by_qatar

April 25, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ: റഷ്യയും യുക്രൈനും തമ്മിൽ നടന്നുകൊണ്ടിരിക്കുന്ന സംഘർഷത്തിൽ വേർപിരിഞ്ഞ 48 കുട്ടികളെ കൈമാറുമെന്ന് റഷ്യ പ്രഖ്യാപിച്ചു. ഖത്തറിൻ്റെ മധ്യസ്ഥതയിലൂടെയാണിത് സാധ്യമായതെന്നും റഷ്യയുടെ ചിൽഡ്രൻ റൈറ്സ് കമ്മീഷണർ മരിയ എൽവോവ ബെലോവ അറിയിച്ചു. ഖത്തറിന്റെ അന്താരാഷ്ട്ര സഹകരണ സഹമന്ത്രി ലുൽവ ബിൻത് റാഷിദ് അൽ ഖാതറിൻ്റെ നേതൃത്വത്തിൽ ദോഹയിൽ നടത്തിയ കൂടിക്കാഴ്ചയ്ക്കിടെയാണ് പ്രഖ്യാപനമുണ്ടായത്. ഖത്തറിലെ ചേടി ഹോട്ടലിലാണ് കൂടിക്കാഴ്ച്ച നടന്നത്. യുക്രൈനിയൻ പാർലമെൻ്റിലെ മനുഷ്യാവകാശ കമ്മീഷണർ ദിമിട്രോ ലുബിനറ്റ്‌സ് ആണ്  യുക്രൈനിനെ പ്രതിനിധീകരിച്ച് കൂടിക്കാഴ്ചയിൽ പങ്കെടുത്തത്.  

ചേഡി ഹോട്ടലിൽ നിരവധി യുക്രൈനിയൻ കുട്ടികളും അവരുടെ കുടുംബങ്ങളും ഉണ്ടായിരുന്നു. അവർക്ക് ലുൽവ അൽ ഖാദർ ഊഷ്മളമായ സ്വീകരണം നൽകി. യുദ്ധത്തിൽ മാതാപിതാക്കളെ നഷ്ടപ്പെട്ടവരും, പ്രത്യേകം പരിപാലനം ആവശ്യമുള്ളവരും കൂട്ടത്തിലുണ്ടായിരുന്നു.

കുട്ടികളുടെ കൈമാറ്റ കരാറിലെത്തുന്നതിന് മുമ്പ് റഷ്യയും യുക്രൈനും തമ്മിൽ ആദ്യമായി മുഖാമുഖം മീറ്റിംഗ് നടത്തിയതായും എൽവോവ-ബെലോവ മാധ്യമങ്ങളോട് പറഞ്ഞു.

29 കുട്ടികൾ യുക്രൈനിലേക്കും 19 കുട്ടികൾ റഷ്യയിലേക്കും പോകുമെന്ന് എൽവോവ പറഞ്ഞതായി എ.എഫ്.പി റിപ്പോർട്ട് ചെയ്തു. റഷ്യയിലെ യുക്രൈനിയൻ സിവിലിയൻ തടവുകാരുടെ പ്രശ്‌നത്തെക്കുറിച്ചും, യുക്രൈനും റഷ്യൻ ഫെഡറേഷനും ഇടയിൽ മധ്യസ്ഥനാകാൻ ഖത്തറിൻ്റെ സാധ്യതയുള്ള പങ്കിനെ കുറിച്ചും തൻ്റെ പ്രതിനിധി സംഘം ചർച്ച ചെയ്തതായും എഎഫ്‌പിയോട് റിപ്പോർട്ട് ചെയ്തു.

യോഗത്തിൻ്റെ അതേ ദിവസം തന്നെ, യുക്രൈനിൽ നിന്നുള്ള പ്രതിനിധി സംഘത്തോടൊപ്പം 16 യുക്രൈനിയൻ കുട്ടികൾ ചികിത്സാ, മാനസിക, സാമൂഹിക വീണ്ടെടുക്കലിനായി ഖത്തറിൽ ഉണ്ടെന്ന് യുക്രൈനിയൻ പ്രസിഡൻ്റ് വോളോഡിമർ സെലെൻസ്‌കി പ്രഖ്യാപിച്ചിട്ടുണ്ട്.

"ഇവരെല്ലാം മുമ്പ് റഷ്യയിലേക്ക് നിർബന്ധിതമായി നാടുകടത്തപ്പെട്ടിരുന്നു. ഖത്തറിൻ്റെ മധ്യസ്ഥ ശ്രമങ്ങൾക്ക് നന്ദി, അവരെ മോചിപ്പിച്ചു. മറ്റ് ആയിരക്കണക്കിന് യുക്രൈനിയൻ കുട്ടികൾ ഇപ്പോഴും റഷ്യയിലുണ്ടെന്നും സെലെൻസ്കി പറഞ്ഞു. മധ്യസ്ഥ ശ്രമങ്ങൾക്ക് സഹായിച്ച ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിക്കും അദ്ദേഹം നന്ദി അറിയിച്ചു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iq3CVicSDrS1LvIBvvkToc
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News