Breaking News
സൗദിയിൽ സ്വിമ്മിങ്‌ പൂളിൽ വീണ് ഒരു വയസ്സുള്ള മലയാളി കുട്ടി മരിച്ചു | വിവാഹിതനാവാൻ നാട്ടിലേക്ക് പോകാനിരുന്ന തലശേരി സ്വദേശി ദുബായിൽ നിര്യാതനായി | കൂട്ടുകൂടുമ്പോൾ ജയരാജൻ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി,ജയരാജനെതിരെ വിമർശനം | കേരളം പോളിംഗ് ബൂത്തിൽ,ഉച്ചയോടെ വോട്ടിങ് ശതമാനം 40 ശതമാനത്തിന് മുകളിൽ | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | ഒമാനിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പടെ മൂന്ന് മരണം | ഖത്തറിന്റെ മധ്യസ്ഥ ശ്രമം വീണ്ടും വിജയകരം; 48 കുട്ടികളെ കൈമാറുമെന്ന് റഷ്യ | സൗദിയിൽ ഏത് വിസയുള്ളവർക്കും ഇനി ഉംറ നിർവഹിക്കാം | 'പ്രയാണം,ദി ജേർണി ഓഫ് ലൈഫ്' : കെഫാഖ് സുവനീർ ഖത്തറിൽ പ്രകാശനം ചെയ്തു  | അബുസമ്ര അതിർത്തി വഴി ഖത്തറിലേക്ക് ആയുധങ്ങൾ കടത്താനുള്ള ശ്രമം കസ്റ്റംസ് പരാജയപ്പെടുത്തി |
അബുദാബിയിൽ ചില പ്രധാന റോഡുകൾ അടച്ചിടുന്നു 

March 23, 2024

news_malayalam_road_closure_in_uae

March 23, 2024

ന്യൂസ്‌റൂം ബ്യുറോ

അബുദാബി: അബുദാബിയിൽ അൽ ഐൻ സായിദ് ദി ഫസ്റ്റ് സ്ട്രീറ്റ് ഒരു മാസത്തേക്ക് അടച്ചു. മാർച്ച് 22 (വെള്ളി) മുതൽ ഏപ്രിൽ 13 (ശനി) വരെ റോഡ് താൽകാലികമായി അടച്ചതായി ഇൻ്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെൻ്റർ അറിയിച്ചു. അതോറിറ്റിയുടെ എക്സ് അക്കൗണ്ടിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. 

അതേസമയം, അബുദാബിയിൽ അൽ തുറൂഷ് സ്ട്രീറ്റിലെ പ്രധാന റോഡും ഇന്ന് (ശനിയാഴ്ച) മുതൽ ഭാഗികമായി അടച്ചിടുമെന്ന് ഇൻ്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെൻ്റർ അറിയിച്ചിട്ടുണ്ട്.  അൽ തുറൂഷ് സ്ട്രീറ്റിലെ അൽ ഷവാമേഖിലേക്കുള്ള ഇടത് പാതയാണ് അടച്ചിടുന്നത്. ഇന്ന് പുലർച്ചെ 12 മണി മുതൽ മാർച്ച് 25 (തിങ്കളാഴ്ച) പുലർച്ചെ 5 മണി വരെയാണ് റോഡ് അടച്ചിടുന്നത്.

കൂടാതെ ,അല്‍ഐന്‍ ഹിലി മേഖലയിലെ ഇന്റര്‍സെക്ഷനുകളിലെ രണ്ട് റോഡുകളും ഇന്ന് മുതല്‍ മൂന്ന് ദിവസത്തേക്ക് അടച്ചിടുമെന്ന് അധികൃതർ അറിയിച്ചു. മാര്‍ച്ച് 25, തിങ്കളാഴ്ച പുലര്‍ച്ചെ 5 മണി വരെ റോഡ് അടച്ചിടുമെന്ന് അതോറിറ്റി അറിയിച്ചു. 

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News