Breaking News
ഡൽഹി ടു ദുബായ്;  ആദ്യ എയർബസ് A 350 സർവീസുമായി എയർ ഇന്ത്യ | മക്കയിലേക്കുള്ള പ്രവേശനത്തിന് വിദേശികൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും | അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി | ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കമുള്ള ജീവനക്കാരെ വിട്ടയച്ചു | ഖത്തറില്‍ അംഗപരിമിതര്‍ക്കുള്ള വാഹന പാര്‍ക്കിങ് പെര്‍മിറ്റിന് പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു | എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ്; കിരീടമണിഞ്ഞ് ജപ്പാൻ  | സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  |
മൂന്നാഴ്ച മുമ്പ് റിയാദിൽ കാണാതായ കന്യാകുമാരി സ്വദേശിയുടെ മൃതദേഹം ആശുപത്രി മോർച്ചറിയിൽ കണ്ടെത്തി

August 17, 2023

August 17, 2023

ന്യൂസ്‌റൂം ബ്യൂറോ 

റിയാദ്: മൂന്നാഴ്ച മുമ്പ് റിയാദിൽ കാണാതായ കന്യാകുമാരി സ്വദേശിയുടെ മൃതദേഹം ആശുപത്രി മോർച്ചറിയിൽ കണ്ടെത്തി. കന്യാകുമാരിയിലെ അരുമനൈ, തെറ്റി വിളൈ, മറുതര വിളാഗം സ്വദേശി ജോൺ സേവ്യറിെന്റെ (43) മൃതദേഹമാണ് റിയാദ് ശുമൈസി ആശുപത്രി മോർച്ചറിയിൽ കണ്ടെത്തിയത്. 

ജൂലൈ 9നാണ് നജ്റാനിൽ ജോലിക്കായി നാട്ടിൽ നിന്നെത്തിയത്. കരാറെടുത്ത് ജോലി ചെയ്ത വകയിൽ വലിയ സാമ്പത്തിക ബാധ്യതയുണ്ടെന്നറിഞ്ഞ റിയാദിലുള്ള സുഹൃത്ത് തന്റെ അടുത്തേക്ക് വരാൻ ആവശ്യപ്പെടുകയായിരുന്നു. ജൂലൈ 25ന് സുഹൃത്ത് പറഞ്ഞതനുസരിച്ച് നജ്റാനിൽ നിന്ന് റിയാദിലെത്തി. എന്നാൽ റിയാദിലെത്തി സുഹൃത്തിനെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചിരുന്നില്ല. തുടർന്ന് അസീസിയ ബസ് സ്റ്റാൻഡിൽ നിന്നും നാട്ടിലുള്ള മകനെ വിളിച്ച് റിയാദിലുള്ള സുഹൃത്ത് ചതിക്കുകയായിരുന്നു എന്നാണ് അദ്ദേഹം അവസാനമായി പറഞ്ഞത്. 

അതേസമയം, അസീസിയ ഭാഗത്ത് അലഞ്ഞു തിരിയുന്നത് ചിലർ കണ്ടതായും വിവരങ്ങൾ കിട്ടിയിരുന്നു. ഒരാൾ ആ പ്രദേശത്ത് അലഞ്ഞുതിരിയുന്നതിെന്റെ ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും ചെയ്തിരുന്നു. തുടർന്ന്, ജീവകാരുണ്യ പ്രവർത്തകർ അന്വേഷിച്ചു പോയെങ്കിലും ഇദ്ദേഹത്തെ കുറിച്ച് വിവരങ്ങളൊന്നും കിട്ടിയില്ല. 

അസീസിയ പൊലീസ് സ്റ്റേഷനിൽ നിന്ന് ഇന്ത്യൻ എംബസിക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ജീവകാരുണ്യ പ്രവർത്തകൻ സിദ്ദീഖ് തുവ്വൂർ മോർച്ചറിയിലെത്തി മൃതദേഹം തിരിച്ചറിയുകയായിരുന്നു. ജൂലൈ 29ന് മരിച്ചതായാണ് പൊലീസ് രേഖകളിൽ പറയുന്നത്. അസീസിയ ബസ് സ്റ്റേഷന് സമീപമുള്ള റോഡ് സൈഡിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. 

നിയമനടപടികൾക്ക് ശേഷം മൃതദേഹം നാട്ടിൽ എത്തിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. അമ്മ: സുമതി, ഭാര്യ: ശ്രീകുമാരി, മക്കൾ: താജിൽ, തർഷിൻ.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/BrKVB5Ii85n26onvJMSO7R


Latest Related News