Breaking News
മക്കയിലേക്കുള്ള പ്രവേശനത്തിന് വിദേശികൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും | അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി | ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കമുള്ള ജീവനക്കാരെ വിട്ടയച്ചു | ഖത്തറില്‍ അംഗപരിമിതര്‍ക്കുള്ള വാഹന പാര്‍ക്കിങ് പെര്‍മിറ്റിന് പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു | എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ്; കിരീടമണിഞ്ഞ് ജപ്പാൻ  | സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി |
സൗദിയിലെ വാണിജ്യ സ്ഥാപനങ്ങളില്‍ ലൈസന്‍സുകള്‍ക്ക് പകരം ഇനി ഏകീകൃത ബാര്‍ കോഡുകള്‍ പതിപ്പിക്കാൻ നിർദേശം 

January 16, 2024

news_malayalam_new_rules_in_saudi

January 16, 2024

ന്യൂസ്‌റൂം ബ്യുറോ

റിയാദ്: സൗദി അറേബ്യയിലെ വാണിജ്യ സ്ഥാപനങ്ങളില്‍ ലൈസന്‍സുകള്‍ പതിപ്പിക്കുന്നതിന് പകരം ഏകീകൃത ഇലക്ട്രോണിക് ബാര്‍ കോഡുകള്‍ പതിപ്പിക്കാന്‍ വാണിജ്യ മന്ത്രലായം നിര്‍ദേശിച്ചു. കടകളിലും വാണിജ്യ ഓഫീസുകളിലും ലൈസന്‍സ് കോപ്പികള്‍ പ്രദര്‍ശിപ്പിക്കുന്നതിന്റെ അഭംഗിയും പ്രയാസവും ഒഴിവാക്കുക, പരിശോധനാ സംവിധാനം പരിഷ്‌കരിക്കുക, ലഘൂകരിക്കുക എന്നിവ ലക്ഷ്യമിട്ടാണ് നടപടി. വിവിധ മന്ത്രാലയങ്ങളുടെയും സര്‍ക്കാര്‍ ഏജന്‍സികളുടെയും ലൈസന്‍സ് കോപ്പികള്‍ക്ക് പകരം ഏകീകൃത ഇലക്ട്രോണിക് കോഡ് മതിയെന്നും സൗദി വാണിജ്യ മന്ത്രി മാജിദ് അല്‍ഖസബി അറിയിച്ചു.

വാണിജ്യമന്ത്രാലയത്തിന് കീഴിലെ സൗദി ബിസിനസ് സെന്ററിന്റെ വെബ്‌സൈറ്റ് വഴി ഇലക്ടോണിക് ബാർ കോഡുകൾ ലഭ്യമാകും. ബാര്‍കോഡുകൾ റീഡ് ചെയ്താല്‍ എല്ലാ സര്‍ട്ടിഫിക്കറ്റുകളുടെയും വിവരങ്ങള്‍ ലഭിക്കും. ആദ്യഘട്ടത്തില്‍ സ്ഥാപനങ്ങളുടെ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, ബലദിയ സര്‍ട്ടിഫിക്കറ്റ്, വാറ്റ് സര്‍ട്ടിഫിക്കറ്റ്, സിവില്‍ ഡിഫന്‍സ് സര്‍ട്ടിഫിക്കറ്റ് എന്നിവയാണ് ഏകീകൃത കോഡില്‍ ലഭ്യമാകുക. അടുത്ത ഘട്ടത്തില്‍ മറ്റു ലൈസന്‍സുകളും ഉൾപ്പെടുത്തും. 

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/KIGk615xlF1ILlMGxpUXqI
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News