Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
സൗദിയില്‍ റൗദ ഷെരീഫ് മസ്ജിദിലേക്കുള്ള പ്രവേശനത്തിന് ഡിജിറ്റല്‍ എന്‍ട്രി ഏര്‍പ്പെടുത്തി

January 27, 2024

news_malayalam_development_updates_in_saudi

January 27, 2024

ന്യൂസ്‌റൂം ഡെസ്ക്

റിയാദ്: സൗദി അറേബ്യയില്‍ മദീനയിലെ റൗദ ഷെരീഫ് സന്ദര്‍ശനത്തിന് ഡിജിറ്റല്‍ എന്‍ട്രി സംവിധാനം ഏര്‍പ്പെടുത്തുന്നു. ഏറ്റവും പുതിയ ഡിജിറ്റല്‍ സാങ്കേതിക വിദ്യകള്‍ സമന്വയിപ്പിക്കുന്ന മെക്കാനിസമാണ് ഉപയോഗിക്കുക. ഓട്ടോമേറ്റഡ് ഗേറ്റുകള്‍ സ്‌കാന്‍ ചെയ്തുള്ള പ്രവേശനത്തിന് ബാര്‍ക്കോര്‍ഡുകളും സ്ഥാപിക്കും. സന്ദര്‍ശകര്‍ നുസുക് പ്ലാറ്റ്‌ഫോമിലൂടെ നടപടിക്രമങ്ങള്‍ ആരംഭിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. 

അപേക്ഷകര്‍ക്ക് നുസുക്കിലൂടെ സന്ദര്‍ശനത്തിന് അനുമതി ലഭിക്കും. സന്ദര്‍ശനത്തിനായി അനുവദിച്ച സമയത്തിന് 24 മണിക്കൂര്‍ മുമ്പ് അപ്പോയിന്‍മെന്റുകള്‍ ഉറപ്പാക്കാനും റദ്ദാക്കാനും അവസരമുണ്ട്. അതേസമയം സന്ദര്‍ശനത്തിന് അനുവദിച്ച നിര്‍ദ്ദിഷ്ട സമയത്ത് മാത്രമേ ബാര്‍കോഡുകള്‍ ലഭിക്കുകയുള്ളൂ. ബാര്‍കോഡുകള്‍ സ്‌കാന്‍ ചെയ്ത് റൗദയിലേക്ക് പ്രവേശനം അനുവദിക്കും. സന്ദര്‍ശകര്‍ക്കുള്ള സഹായത്തിനായി പരിശീലനം ലഭിച്ച ജീവനക്കാരെയും നിയോഗിക്കും. വഴിയിലുടനീളം സന്ദര്‍ശകരെ നിരീക്ഷിക്കുന്നതിനായി സ്മാര്‍ട്ട് ക്യാമറകളും സെന്‍സറുകളും സ്ഥാപിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/KIGk615xlF1ILlMGxpUXqI
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News