Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
റമദാൻ: കുവൈത്തിൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റിന്റെ പ്രവർത്തന സമയത്തിൽ മാറ്റം

March 12, 2024

news_malayalam_ramadan_updates_in_kuwait

March 12, 2024

ന്യൂസ്‌റൂം ബ്യുറോ

കുവൈത്ത് സിറ്റി: കുവൈത്തിൽ വാഹന പരിശോധനാ കമ്പനികൾക്കൊപ്പം വാഹന പരിശോധന വിഭാഗങ്ങളും റമദാനിൽ ഒരേസമയം പ്രവർത്തിക്കുമെന്ന് ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെൻ്റ് അറിയിച്ചു. ഗവർണറേറ്റുകളിലെ വാഹന വകുപ്പുകൾ രാവിലെ 10 മണി മുതൽ വൈകിട്ട് 4 മണി വരെ പ്രവർത്തിക്കും. 

രാവിലെ 8.30 മുതൽ 10.30 വരെയും, ഉച്ചയ്ക്ക് 12:30 മുതൽ 3 മണി വരെയും റിംഗ് റോഡുകളിൽ ട്രക്കുകൾക്ക് നിരോധനം പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ, റമദാനിൽ ആഭ്യന്തര മന്ത്രാലയത്തിൻ്റെ ജോലി സമയം സംബന്ധിച്ച് സർക്കുലറും പുറപ്പെടുവിച്ചു. മന്ത്രാലയത്തിലെ അണ്ടർ സെക്രട്ടറി ലെഫ്റ്റനൻ്റ് ജനറൽ ഷെയ്ഖ് സലേം അൽ-നവാഫാണ് ഇത് സംബന്ധിച്ച് സർക്കുലർ പുറപ്പെടുവിച്ചത്. രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 2:30 വരെയാണ് റമദാനിൽ മന്ത്രാലയത്തിന്റെ ഔദ്യോഗിക ജോലി സമയം. 

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News