Breaking News
ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു | സൗദിയിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ വാഹനം ഇടിച്ച് മലപ്പുറം സ്വദേശി മരിച്ചു  | ഷാർജയില്‍ കാറിനുള്ളിൽ 7 വയസ്സുകാരൻ ശ്വാസംമുട്ടി മരിച്ചു | എയർ ഇന്ത്യ എക്സ്പ്രസ്സ് ജീവനക്കാരുടെ അപ്രതീക്ഷിത സമരം; ഗൾഫ് സർവീസുകൾ റദ്ദാക്കി |
ഖത്തര്‍-യുഎഇ സൂപ്പര്‍ കപ്പ് ഏപ്രിൽ 12ന് ദോഹയിൽ, ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു 

April 01, 2024

news_malayalam_sports_news_updates

April 01, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഖത്തറും യു.എ.ഇയും തമ്മിലുള്ള ഫുട്ബോൾ ഇവൻ്റായ ഖത്തർ-യുഎഇ സൂപ്പർ കപ്പ് മത്സരത്തിന് ഏപ്രിൽ 12ന് കിക്ക്‌ ഓഫ്. ഏപ്രിൽ 12,13 ദിവസങ്ങളിൽ ദോഹയിലെ അൽ തുമാമ സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ നടക്കുക. 

ഖത്തറിന്റെ അമീര്‍ കപ്പ് ചാമ്പ്യന്‍മാരായ അല്‍ അറബി ക്ലബ് യുഎഇയുടെ പ്രസിഡന്റ് കപ്പ് ജേതാവായ ഷാര്‍ജ എഫ്സിയെ ആദ്യ മാച്ചിൽ (ഏപ്രിൽ 12) നേരിടും. 2024 ഏപ്രില്‍ 13 ന്, ഖത്തറിന്റെ അല്‍ ദുഹൈല്‍ ക്ലബ് യുഎഇയുടെ ഷബാബ് അല്‍ അഹ്ലിക്കെതിരെ മത്സരിക്കും.

മത്സരത്തിനുള്ള ടിക്കറ്റുകൾ ഹയ പ്ലാറ്റ്‌ഫോം വഴി സ്വന്തമാക്കാം. 10 ഖത്തർ റിയാൽ മുതൽ 100 ഖത്തർ റിയാൽ വരെയാണ് ടിക്കറ്റ് നിരക്ക്. മത്സര ദിവസം സ്റ്റേഡിയം ഗേറ്റുകൾ വൈകിട്ട് 4:30ന് തുറക്കുമെന്നും അൽ തുമാമ ഫെസിലിറ്റി ഡയറക്ടർ അഹമ്മദ് അൽ ഒബൈദ്‌ലി വാർത്താസമ്മേളനത്തിൽ പറഞ്ഞു. മത്സരം ഉചിതമായ രീതിയിൽ സംഘടിപ്പിക്കുന്നതിന് സുരക്ഷാ ടീമുകളുമായും ഉത്തരവാദിത്തപ്പെട്ട എല്ലാ അധികാരികളുമായും സഹകരണം നടത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News