Breaking News
ഖത്തറിൽ പ്രവർത്തിക്കാൻ അനുമതിയുള്ള ടാക്സി ആപ്പുകളുടെ പട്ടിക ഇങ്ങനെ  | റിയാദില്‍ ഭക്ഷ്യവിഷബാധ; 35 പേര്‍ ചികിത്സയില്‍  | ഹജ്ജ് രജിസ്‌ട്രേഷനുള്ള സമയപരിധി നിശ്ചയിച്ചു | യുക്രൈ‌നിലെ മനുഷ്യാവകാശ പ്രവർത്തനങ്ങൾക്ക് ഖത്തർ 3 മില്യൺ ഡോളർ പ്രഖ്യാപിച്ചു | യുഎഇയില്‍ വന്‍ തീപിടിത്തം; ആളപായമില്ല | ഒമാനിൽ എട്ട് പ്രവാസികള്‍ കടലില്‍ വീണു; ഒരു മരണം, ഏഴ് പേരുടെ നില ഗുരുതരം | ദുബായ് മെട്രോയുടെ സ്റ്റോപ്പുകളിൽ മാറ്റം; 4 സ്റ്റേഷനുകളിൽ മെട്രോ നിർത്തില്ല | സൗദിയിൽ സ്വിമ്മിങ്‌ പൂളിൽ വീണ് ഒരു വയസ്സുള്ള മലയാളി കുട്ടി മരിച്ചു | വിവാഹിതനാവാൻ നാട്ടിലേക്ക് പോകാനിരുന്ന തലശേരി സ്വദേശി ദുബായിൽ നിര്യാതനായി | കൂട്ടുകൂടുമ്പോൾ ജയരാജൻ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി,ജയരാജനെതിരെ വിമർശനം |
ഫിഫ ലോകകപ്പ് 2026ൽ ബൂട്ടണിയാൻ ഖത്തർ; യോഗ്യത മത്സരത്തിൽ കുവൈത്തിനെ 2 ഗോളിന് തോൽപ്പിച്ചു 

March 27, 2024

news_malayalam_sports_news_updates

March 27, 2024

ന്യൂസ്‌റൂം സ്പോർട്സ് ഡെസ്ക് 

ദോഹ. 2026ലെ ലോകകപ്പ് മത്സരത്തിലും 2027ലെ ഏഷ്യന്‍ കപ്പ് മത്സരത്തിലും ഖത്തർ യോഗ്യത നേടി. ഇന്നലെ (ചൊവ്വ) കുവൈത്തിലെ സബാഹ് അൽ സലേം സ്റ്റേഡിയത്തിൽ രാത്രി 10 മണിക്ക് നടന്ന യോഗ്യത മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് കുവൈത്തിനെ പരാജയപ്പെടുത്തിയാണ് ഖത്തര്‍ യോഗ്യത നേടിയത്. യോഗ്യതാ മത്സരങ്ങളുടെ നാലാം റൗണ്ടിലാണ് ഖത്തർ കുവൈത്തിനെ നേരിട്ടത്. നേരത്തെ ദോഹയില്‍ നടന്ന ആദ്യ യോഗ്യത മത്സരത്തിലും കുവൈത്തിനെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് ഖത്തർ തോല്‍പ്പിച്ചിരുന്നു. 

ആദ്യ പകുതിയിൽ ഖത്തറും കുവൈത്തും 0-0 എന്ന സ്കോറിന് സമനിലയിലായിരുന്നു. 77-ാം മിനിറ്റിൽ അൽമോസ് അലി, ഖത്തറിനായി ആദ്യ ഗോൾ നേടി. തുടർന്ന് 79-ാം മിനിറ്റിൽ കുവൈത്തിൻ്റെ മുഹമ്മദ് ദഹാം ഒരു ഗോളടിച്ച് സമനില പിടിച്ചു. എന്നാൽ, 80-ാം മിനിറ്റിൽ വീണ്ടും അൽമോസ് അലി ഖത്തറിനായി രണ്ടാമത്തെ ഗോളും നേടിയതോടെ വിജയം ഉറപ്പിക്കുകയായിരുന്നു. 

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News