Breaking News
ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു | സൗദിയിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ വാഹനം ഇടിച്ച് മലപ്പുറം സ്വദേശി മരിച്ചു  | ഷാർജയില്‍ കാറിനുള്ളിൽ 7 വയസ്സുകാരൻ ശ്വാസംമുട്ടി മരിച്ചു | എയർ ഇന്ത്യ എക്സ്പ്രസ്സ് ജീവനക്കാരുടെ അപ്രതീക്ഷിത സമരം; ഗൾഫ് സർവീസുകൾ റദ്ദാക്കി |
ഖത്തർ ദേശീയ ഫുട്‌ബോൾ ടീമിന്റെ പ്രചാരണ ക്യാമ്പയിൻ ജനുവരി 1ന് തുടങ്ങും

December 30, 2023

news_malayalam_sports_news_updates

December 30, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഖത്തറിന്റെ ദേശീയ ഫുട്‌ബോൾ ടീം അൽ അന്നാബിയുടെ എഎഫ്‌സി ഏഷ്യൻ കപ്പിന്റെ പ്രചാരണ ക്യാംപെയ്ൻ ജനുവരി 1ന് (തിങ്കളാഴ്ച) തുടങ്ങും. ഖത്തർ ഫുട്‌ബോൾ അസോസിയേഷൻ (ക്യുഎഫ്എ) അധികൃതരാണ് ക്യാമ്പയിൻ നടത്തുന്നത്. ഏഷ്യൻ കപ്പ് കിരീടം സ്വന്താമാക്കാൻ അൽ അന്നാബിയെ പ്രചോദിപ്പിക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് ക്യാമ്പയിൻ നടത്തുന്നത്. 

ഖത്തർ റേഡിയോയുമായി സഹകരിച്ച് ദേശീയ ടീമിനായി പ്രത്യേക ഗാനവും പുറത്തിറക്കുന്നുണ്ട്. ക്യുഎഫ്എയുടെ സാമൂഹിക മാധ്യമ അക്കൗണ്ടുകളിലൂടെ പ്രചാരണം സജീവമാകും. ആസ്പയർ അക്കാദമിയിൽ അവസാന പരിശീലന തിരക്കിലാണ് അൽ അന്നാബി. ടൂർണമെന്റിന് മുന്നോടിയായി നാളെ (ഡിസംബർ 31) കംബോഡിയയുമായും ജനുവരി 5ന് ജോർദാനുമായും 2 സൗഹൃദ മത്സരങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. 27 അംഗ സാധ്യതാ ടീമിനെയാണ് പരിശീലകൻ മർക്യൂസ് ലോപ്പെസ് പ്രഖ്യാപിച്ചത്. സൗഹൃദ മത്സരങ്ങളിലെ പ്രകടനം കൂടി വിലയിരുത്തി അന്തിമ പട്ടിക പുറത്തിറക്കും. 

ജനുവരി 12 മുതൽ ഫെബ്രുവരി 10 വരെയാണ് എഎഫ്‌സി ഏഷ്യൻ കപ്പ് മത്സരം. ജനുവരി 12ന് രാത്രി 7.30ന് ഫിഫ ലോകകപ്പ് ഫൈനൽ വേദിയായിരുന്ന ലുസെയ്ൽ സ്റ്റേഡിയത്തിലാണ് ഏഷ്യൻ കപ്പ് ഉദ്ഘാടന മത്സരം. ഗ്രൂപ്പ് എയിൽ ആതിഥേയരായ ഖത്തറും ലബനനും തമ്മിലാണ് ആദ്യ മത്സരം. ജനുവരി 17ന് രാത്രി 8.30ന് തജിക്കിസ്ഥാനുമായാണ് ഖത്തറിന്റെ രണ്ടാമത്തെ മത്സരം. ജനുവരി 22ന് ഖലീഫ രാജ്യാന്തര സ്റ്റേഡിയത്തിൽ ചൈനയുമായാണ് മൂന്നാമത്തെ പോരാട്ടം.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News