Breaking News
ഡൽഹി ടു ദുബായ്;  ആദ്യ എയർബസ് A 350 സർവീസുമായി എയർ ഇന്ത്യ | മക്കയിലേക്കുള്ള പ്രവേശനത്തിന് വിദേശികൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും | അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി | ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കമുള്ള ജീവനക്കാരെ വിട്ടയച്ചു | ഖത്തറില്‍ അംഗപരിമിതര്‍ക്കുള്ള വാഹന പാര്‍ക്കിങ് പെര്‍മിറ്റിന് പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു | എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ്; കിരീടമണിഞ്ഞ് ജപ്പാൻ  | സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  |
ഖത്തർ സൗദി സഹകരണം,കരമാർഗമുള്ള യാത്രകൾ വർധിപ്പിക്കാൻ  ഇരു രാജ്യങ്ങളും ചർച്ച നടത്തി 

September 14, 2023

News_Qatar_Malayalam

September 14, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഖത്തറിനും സൗദിക്കുമിടയിൽ  കരമാർഗമുള്ള യാത്രകൾ വർധിപ്പിക്കാനും വിവരങ്ങൾ പരസ്പരം കൈമാറുന്നതും സംബന്ധിച്ച് ഇരു രാജ്യങ്ങളുടെയും ആഭ്യന്തര മന്ത്രാലയങ്ങൾ തമ്മിൽ ചർച്ച നടത്തി.അബു സമ്ര ഖത്തർ പോർട്ടും സൗദി സൽവ പോർട്ടും തമ്മിലുള്ള സഹകരണം ശക്തമാക്കാൻ ലക്ഷ്യമാക്കിയാണ് ഖത്തറിന്റെയും സൗദി അറേബ്യയുടെയും ആഭ്യന്തര മന്ത്രാലയങ്ങൾ രണ്ടാമത്തെ ഏകോപന യോഗം ചേർന്നത്.

ബോർഡർ പാസ്‌പോർട്ട് ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ ബ്രിഗേഡിയർ ജനറൽ നാസർ ബിൻ അബ്ദുല്ല അൽതാനിയുടെ നേതൃത്വത്തിലാണ്  ഖത്തർ പ്രതിനിധി സംഘം യോഗത്തിൽ പങ്കെടുത്തത്. സൗദി പാസ്‌പോർട്ട് അസിസ്റ്റന്റ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ജനറൽ സൗദ് ബിൻ ബന്ദർ അൽ സൂർ സൗദി പ്രതിനിധി സംഘത്തിന് നേതൃത്വം നൽകി.

അബു സംറ, സൽവ തുറമുഖങ്ങൾ വഴിയുള്ള പ്രവേശനവും പുറത്തുകടക്കലും സംബന്ധിച്ച് സംയുക്ത സഹകരണം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ മുൻ യോഗങ്ങളിൽ ചർച്ച ചെയ്തതിന്റെ തുടർച്ചയായാണ് യോഗം ചേർന്നതെന്ന് ജനറൽ നാസർ ബിൻ അബ്ദുല്ല അൽതാനി വ്യക്തമാക്കി. ഈ പദ്ധതിയിലൂടെ ഇരു രാജ്യങ്ങൾക്കുമിടയിലെ യാത്ര കൂടുതൽ സുഗമമാകുമെന്നും അദ്ദേഹം പറഞ്ഞു. 

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/G3GYQhfaTLoDVK1Qr9fc5G


Latest Related News