Breaking News
റൂഹി മോൾക്ക് കൈത്താങ്ങ്; സി പി എ ക്രിക്കറ്റ് ലീഗ് രണ്ടാം സീസണ്‍ മത്സരം മെയ് 6ന് | ഡൽഹി ടു ദുബായ്;  ആദ്യ എയർബസ് A 350 സർവീസുമായി എയർ ഇന്ത്യ | മക്കയിലേക്കുള്ള പ്രവേശനത്തിന് വിദേശികൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും | അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി | ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കമുള്ള ജീവനക്കാരെ വിട്ടയച്ചു | ഖത്തറില്‍ അംഗപരിമിതര്‍ക്കുള്ള വാഹന പാര്‍ക്കിങ് പെര്‍മിറ്റിന് പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു | എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ്; കിരീടമണിഞ്ഞ് ജപ്പാൻ  | സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി |
സൗദിയിൽ അടിയന്തര ഘട്ടങ്ങളില്‍ സ്‌കൂളുകൾക്ക് അവധി നൽകുന്നതിന് പ്രിൻസിപ്പൽമാർക്ക് അനുമതി

December 25, 2023

news_malayalam_new_rules_in_saudi

December 25, 2023

ന്യൂസ്‌റൂം ബ്യുറോ

റിയാദ്: സൗദിയില്‍ അടിയന്തര ഘട്ടങ്ങളില്‍ സ്‌കൂളുകള്‍ക്ക് അവധി നല്‍കുന്നതിന് സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാര്‍ക്ക് അനുമതി നൽകി വിദ്യഭ്യാസ മന്ത്രാലയം. കാലാവസ്ഥാ മാറ്റങ്ങള്‍, സ്‌കൂളുമായി ബന്ധപ്പെട്ട സുരക്ഷാ ക്രമീകരണങ്ങള്‍ എന്നിവക്ക് പ്രിന്‍സിപ്പല്‍മാര്‍ക്ക് അവധി പ്രഖ്യാപിക്കാന്‍ അനുമതിയുള്ള പുതിയ നിയമം പ്രാബല്യത്തിൽ വന്നതായി മന്ത്രാലയം അറിയിച്ചു.

അവധി നല്‍കുന്നതുമായി ബന്ധപ്പെട്ട പൊതുമാനദണ്ഡങ്ങളും വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കിയിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കുന്നതിനുള്ള കാരണങ്ങളെ രണ്ട് വിഭാഗങ്ങളായി തിരിച്ചാണ് മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചത്.

പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ പരിധിയില്‍ ഉള്‍പ്പെടുന്നതാണ് ഒന്നാമത്തേത്. മേഖലയിലെയോ ഗവര്‍ണറേറ്റിലെയോ എല്ലാ വിദ്യാര്‍ഥികള്‍ക്കും പൊതുവായി ബാധിക്കുന്ന കാര്യങ്ങളില്‍ തീരുമാനമെടുക്കുക ഡയറക്ടറായിരിക്കും. എന്നാല്‍ ഏതെങ്കിലും പ്രത്യേക സ്‌കൂളുമായി മാത്രം ബന്ധപ്പെട്ടതാണെങ്കില്‍ ഡയറക്ടറുടെ അനുമതിയോടെ പ്രിന്‍സിപ്പലിന് തീരുമാനമെടുക്കാം. 

കാലാവസ്ഥാ പ്രതിഭാസങ്ങള്‍, സ്‌കൂളുകളിലേക്ക് മാര്‍ഗ തടസ്സം, അപകടകരമായ പകര്‍ച്ച വ്യാധികള്‍, റോഡുകള്‍ അടച്ചിടുന്ന നിര്‍ബന്ധിത അവസ്ഥ, രാജ്യം ആതിഥേയത്വം വഹിക്കുന്ന ഔദ്യോഗിക സന്ദര്‍ശനങ്ങള്‍ എന്നിവ പൊതു വിദ്യഭ്യാസ ഡയറക്ടറുടെ പരിധിയില്‍ ഉള്‍പ്പെടും. വൈദ്യുതി, വെള്ളം എന്നിവയുടെ മുടക്കം, സ്‌കൂള്‍ കെട്ടിടത്തിന്റെ അടിയന്തിര അറ്റകുറ്റപ്പണി, സുരക്ഷാ പ്രശ്‌നങ്ങള്‍ തുടങ്ങിയ സാഹചര്യങ്ങളില്‍ പ്രിന്‍സിപ്പലിനും തീരുമാനമെടുക്കാമെന്ന് മന്ത്രാലയം വ്യക്തമാക്കി.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News