Breaking News
റൂഹി മോൾക്ക് കൈത്താങ്ങ്; സി പി എ ക്രിക്കറ്റ് ലീഗ് രണ്ടാം സീസണ്‍ മത്സരം മെയ് 6ന് | ഡൽഹി ടു ദുബായ്;  ആദ്യ എയർബസ് A 350 സർവീസുമായി എയർ ഇന്ത്യ | മക്കയിലേക്കുള്ള പ്രവേശനത്തിന് വിദേശികൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും | അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി | ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കമുള്ള ജീവനക്കാരെ വിട്ടയച്ചു | ഖത്തറില്‍ അംഗപരിമിതര്‍ക്കുള്ള വാഹന പാര്‍ക്കിങ് പെര്‍മിറ്റിന് പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു | എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ്; കിരീടമണിഞ്ഞ് ജപ്പാൻ  | സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി |
തീർത്ഥാടകരോട് എസ്‌കലേറ്ററുകളിൽ ഇരിക്കരുതെന്ന് ഹജ്ജ്-ഉംറ മന്ത്രാലയം

March 31, 2024

news_malayalam_hajj_umrah_updates

March 31, 2024

ന്യൂസ്‌റൂം ബ്യുറോ

മക്ക – ഇരുഹറമുകളിലും എസ്‌കലേറ്ററുകൾ ഉപയോഗിക്കുമ്പോൾ സുരക്ഷാ നടപടികൾ പാലിക്കണമെന്ന് തീർത്ഥാടകരോട് ഹജ്, ഉംറ മന്ത്രാലയം ആവശ്യപ്പെട്ടു. സ്വന്തം ആരോഗ്യ സുരക്ഷ കാത്തുസൂക്ഷിക്കാൻ വേണ്ടി, ക്ഷീണിച്ച് അവശരായിട്ടുണ്ടെങ്കിലും എസ്‌കലേറ്ററുകളിൽ ഇരിക്കരുതെന്ന് മന്ത്രാലയം നിർദേശിച്ചു. വിശുദ്ധ ഹറമിൽ തിരക്കൊഴിവാക്കാൻ നുസുക് ആപ്പ് വഴി മുൻകൂട്ടി പെർമിറ്റ് ഇഷ്യു ചെയ്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം. പെർമിറ്റിൽ നിർണയിച്ച സമയത്ത് ഹറമിൽ എത്താൻ പ്രത്യേകം ശ്രദ്ധിക്കുകയും വേണം.

ഹറമിൽ തിരക്ക് കുറയ്ക്കൽ എല്ലാവരുടെയും കൂട്ടുത്തരവാദിത്തമാണെന്നും ഹജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി. റമദാൻ അവസാന പത്തിലേക്ക് പ്രവേശിച്ചതോടെ കടുത്ത തിരക്കാണ് വിശുദ്ധ ഹറമിലും മസ്ജിദുന്നബവിയിലും അനുഭവപ്പെടുന്നത്. തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി റമദാനിൽ ഉംറ നിർവഹിക്കാൻ ഒരു തവണ മാത്രമാണ് പെർമിറ്റ് നൽകുന്നത്. റൗദ ശരീഫിൽ നമസ്‌കാരം നിർവഹിക്കാൻ പെർമിറ്റ് അനുവദിക്കുന്നത് വർഷത്തിൽ ഒറ്റത്തവണയായും പരിമിതപ്പെടുത്തിയിട്ടുണ്ട്.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News