Breaking News
ഡൽഹി ടു ദുബായ്;  ആദ്യ എയർബസ് A 350 സർവീസുമായി എയർ ഇന്ത്യ | മക്കയിലേക്കുള്ള പ്രവേശനത്തിന് വിദേശികൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും | അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി | ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കമുള്ള ജീവനക്കാരെ വിട്ടയച്ചു | ഖത്തറില്‍ അംഗപരിമിതര്‍ക്കുള്ള വാഹന പാര്‍ക്കിങ് പെര്‍മിറ്റിന് പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു | എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ്; കിരീടമണിഞ്ഞ് ജപ്പാൻ  | സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  |
സൗദിയിൽ നിയമവിരുദ്ധമായി റോഡുകൾ മുറിച്ചുകടക്കുന്ന കാൽനട യാത്രക്കാർക്ക് 1000 റിയാൽ പിഴ

August 28, 2023

August 28, 2023

ന്യൂസ്‌റൂം ബ്യുറോ

ജിദ്ദ: സൗദിയിൽ കാൽനടയാത്രക്കാരുടെ നിയമ ലംഘനങ്ങൾക്കുള്ള പുതുക്കിയ നിയമം പ്രാബല്യത്തിൽ വന്നു. റോഡുകളിലൂടെ അലക്ഷ്യമായി നടക്കുന്നവർക്കും, കൃത്യമായ സ്ഥലങ്ങളിലൂടെ അല്ലാതെ റോഡ് മുറിച്ചുകടക്കുന്നവർക്കും പിഴ ചുമത്തുന്നതായിരിക്കും. 

സീബ്ര ലൈനുകൾ ഇല്ലാത്ത, തിരക്കേറിയ റോഡുകൾ മുറിച്ചുകടക്കുന്നവർക്ക് ആയിരം റിയാൽ വരെയാണ് പിഴ ചുമത്തുന്നത്. ഇത്തരത്തിൽ റോഡ് മുറിച്ചുകടക്കുന്നവരുടെ ഇഖാമ(താമസരേഖ) വാങ്ങി ഫോട്ടോ എടുത്താണ് പിഴ ചുമത്തുന്നത്. പിഴ പിന്നീട് അബ്ഷിറിൽ അപ്‌ഡേറ്റ് ചെയ്യുന്നതായിരിക്കും. 

അതേസമയം, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കാൽനട യാത്രക്കാരിൽ നിന്ന് കഴിഞ്ഞ ദിവസങ്ങളിൽ പിഴ ഈടാക്കിത്തുടങ്ങിയതായും റിപ്പോർട്ടുണ്ട്. 

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/7iFkiXrjqZbE8gsI6yASj9


Latest Related News