Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
മക്കയിൽ ഉംറ ത്വവാഫിനിടെ പാലക്കാട് സ്വദേശി കുഴഞ്ഞുവീണ് മരിച്ചു

April 23, 2024

news_malayalam_new_rules_in_saudi

April 23, 2024

ന്യൂസ്‌റൂം ഡെസ്ക്

മക്ക: മക്കയിൽ ഉംറ ത്വവാഫിനിടെ പാലക്കാട് സ്വദേശി കുഴഞ്ഞുവീണ് മരിച്ചു. പട്ടാമ്പി കൊപ്പം വല്ലപ്പുഴ സ്വദേശി എൻ.കെ. മുഹമ്മദ് എന്ന വാപ്പു (53) ആണ് മരിച്ചത്. ഉംറ നിർവഹിക്കുന്നതിനിടെ ഹറമിനകത്ത് മത്വാഫിൽ കുഴഞ്ഞുവീഴുകയും മരിക്കുകയുമായിരുന്നു. ജിദ്ദയിൽ കഫ്തീരിയയിൽ ജോലി ചെയ്ത് വരികയായിരുന്നു.

ഖമീസ് മുശൈത്തിൽ ജോലി ചെയ്യുന്ന മരുമകനും മകളും ഉംറ നിർവഹിക്കാൻ മക്കയിലെത്തുന്നുണ്ടെന്ന് അറിഞ്ഞപ്പോൾ ഞായറാഴ്ച രാത്രി ഏറെ വെകിയാണ് ഇദ്ദേഹം മക്കയിലെത്തിയത്. ഇവരുടെ കൂടെ ഉംറ നിർവഹിക്കുമ്പോഴാണ് കുഴഞ്ഞു വീണത്. നാല് ത്വവാഫ് പൂർത്തിയാക്കിയതിന് ശേഷമാണ് വീണത്. ഉടനെ ഇദ്ദേഹത്തെ അൽജിയാദ് എമർജൻസി ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ഹൃദയസ്തഭനം മൂലമാണ് മരണം സംഭവിച്ചതെന്ന് ഡോക്ടർമാർ പറഞ്ഞു.

വല്ലപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എൻ.കെ. അബ്ദുൽ ലത്തീഫിൻറെ പിതാവാണ്. നിയമനിയമനടപടികൾ പൂർത്തിയാക്കി മൃതദേഹം മക്കയിൽ തന്നെ ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iq3CVicSDrS1LvIBvvkToc
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News