Breaking News
ഷെയ്ഖ് ഗാനിം ബിൻ അലി അൽ താനി അന്തരിച്ചു  | റൂഹി മോൾക്ക് കൈത്താങ്ങ്; സി പി എ ക്രിക്കറ്റ് ലീഗ് രണ്ടാം സീസണ്‍ മത്സരം മെയ് 6ന് | ഡൽഹി ടു ദുബായ്;  ആദ്യ എയർബസ് A 350 സർവീസുമായി എയർ ഇന്ത്യ | മക്കയിലേക്കുള്ള പ്രവേശനത്തിന് വിദേശികൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും | അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി | ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കമുള്ള ജീവനക്കാരെ വിട്ടയച്ചു | ഖത്തറില്‍ അംഗപരിമിതര്‍ക്കുള്ള വാഹന പാര്‍ക്കിങ് പെര്‍മിറ്റിന് പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു | എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ്; കിരീടമണിഞ്ഞ് ജപ്പാൻ  | സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  |
സൗദിയിൽ ബംഗ്ലാദേശ് പൗരന്റെ കുത്തേറ്റ് മലയാളി മരിച്ചു

December 06, 2023

 Qatar_Malayalam_News

December 06, 2023

ന്യൂസ്‌റൂം ബ്യുറോ

ജിസാൻ: സൗദി അറേബിയയിലെ ജിസാനിലെ ദർബിൽ ബംഗ്ലാദേശ് പൗരന്റെ കുത്തേറ്റ് പാലക്കാട് സ്വദേശി മരിച്ചു. മണ്ണാർക്കാട് ഒന്നാം മൈൽ കൂമ്പാറ ചേരിക്കപ്പാടം സ്വദേശി സി.പി അബ്ദുൽ മജീദാണ് (47) കൊല്ലപ്പെട്ടത്. ഇന്നലെ (ചൊവ്വാഴ്ച) രാത്രി ഒൻപത് മണിയോടെ ഇദ്ദേഹത്തിന്റെ ശീഷ കടയിൽ വെച്ചായിരുന്നു സംഭവം.
 
സംഭവത്തിൽ മൂന്ന് ബംഗ്ളാദേശി പൗരന്മാരെ പോലീസ് അറസ്റ്റ് ചെ്തിട്ടുണ്ട്. മജീദിന്റെ ഉടമസ്ഥതയിലുള്ള കടയിൽ താൽക്കാലികമായി ജോലി ചെയ്തിരുന്ന ബംഗ്ലാദേശി പൗരനെ ജോലിയിൽ നിന്നും പിരിച്ചു വിട്ടിരുന്നു. എന്നാൽ ഇയാൾ സുഹൃത്തുക്കളുമായി തിരിച്ചെത്തി വീണ്ടും ജോലി ആവശ്യപ്പെട്ടതിനെ തുടർന്നുണ്ടായ വാക്കു തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. വാക്കുതർക്കത്തിനിടെ ഒരാൾ കത്തികൊണ്ട് മജീദിന്റെ കഴുത്തിൽ കുത്തുകയായിരുന്നു. മജീദ് സംഭവസ്ഥലത്ത് വെച്ചു തന്നെ കൊല്ലപ്പെട്ടു. 

മൃതദേഹം ദർബ് ആശുപത്രി മോർച്ചറിയിലാണ്. പിതാവ്: സി.പി സൈദ് ഹാജി, മാതാവ്: സൈനബ, ഭാര്യ: ഇ.കെ റൈഹാനത്ത്, മക്കൾ: ഫാത്തിമ നാജിയ, മിദ്‌ലാജ്.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News