Breaking News
റൂഹി മോൾക്ക് കൈത്താങ്ങ്; സി പി എ ക്രിക്കറ്റ് ലീഗ് രണ്ടാം സീസണ്‍ മത്സരം മെയ് 6ന് | ഡൽഹി ടു ദുബായ്;  ആദ്യ എയർബസ് A 350 സർവീസുമായി എയർ ഇന്ത്യ | മക്കയിലേക്കുള്ള പ്രവേശനത്തിന് വിദേശികൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും | അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി | ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കമുള്ള ജീവനക്കാരെ വിട്ടയച്ചു | ഖത്തറില്‍ അംഗപരിമിതര്‍ക്കുള്ള വാഹന പാര്‍ക്കിങ് പെര്‍മിറ്റിന് പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു | എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ്; കിരീടമണിഞ്ഞ് ജപ്പാൻ  | സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി |
സൗദിയിലെ പെയ്ഡ് പാര്‍ക്കിങ്ങുകളില്‍ ഇനിമുതല്‍ ആദ്യത്തെ 20 മിനിറ്റ് സൗജന്യമാക്കി

November 23, 2023

News_Qatar_Malayalam

November 23, 2023

ന്യൂസ്‌റൂം ബ്യുറോ

റിയാദ്: സൗദി അറേബ്യയിലെ പെയ്ഡ് പാര്‍ക്കിങ്ങുകളില്‍ ആദ്യത്തെ 20 മിനിറ്റില്‍ സൗജന്യ പാര്‍ക്കിങ്ങ് അനുവദിച്ചു. പെയ്ഡ് പാര്‍ക്കിങ്ങില്‍ സൗജന്യം അനുവദിച്ചുള്ള വ്യവസ്ഥയ്ക്ക് സൗദി മുന്‍സിപ്പല്‍, ഗ്രാമ, പാര്‍പ്പിടകാര്യ മന്ത്രി മാജിദ് അല്‍ഹുഖൈല്‍ അംഗീകാരം നല്‍കി. വാണിജ്യ സ്ഥാപനങ്ങളില്‍ എത്തുന്നവര്‍ക്ക് പാര്‍ക്കിങ്ങ് ലഭ്യമാക്കുന്നതിനും പെയ്ഡ് പാര്‍ക്കിങ് മേഖലയില്‍ നിക്ഷേപം പ്രോല്‍സാഹിപ്പിക്കാനും ലക്ഷ്യമിട്ടാണ് പുതിയ വ്യവസ്ഥ. 

പാര്‍ക്കിങ് ഏരിയയില്‍ പ്രവേശിച്ച് 20 മിനിറ്റ് കഴിഞ്ഞതിന് ശേഷമുള്ള സമയത്ത് മാത്രമാണ് ഇനി ഫീസ് നല്‍കേണ്ടത്. നിലവില്‍ 7 മിനിറ്റ് മാത്രമായിരുന്നു സൗജന്യം അനുവദിച്ചിരുന്നത്. അതേസമയം അംഗ പരിമിതര്‍ക്ക് പാര്‍ക്കിംഗ് പൂര്‍ണമായും സൗജന്യമാണ്. വ്യാപാര സ്ഥാപനങ്ങളുടേയും സര്‍ക്കാര്‍ വകുപ്പുകളുടേയും പാര്‍ക്കിങ്ങുകളില്‍ ഇത് ബാധകമാണ്.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News