Breaking News
ഷെയ്ഖ് ഗാനിം ബിൻ അലി അൽ താനി അന്തരിച്ചു  | റൂഹി മോൾക്ക് കൈത്താങ്ങ്; സി പി എ ക്രിക്കറ്റ് ലീഗ് രണ്ടാം സീസണ്‍ മത്സരം മെയ് 6ന് | ഡൽഹി ടു ദുബായ്;  ആദ്യ എയർബസ് A 350 സർവീസുമായി എയർ ഇന്ത്യ | മക്കയിലേക്കുള്ള പ്രവേശനത്തിന് വിദേശികൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും | അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി | ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കമുള്ള ജീവനക്കാരെ വിട്ടയച്ചു | ഖത്തറില്‍ അംഗപരിമിതര്‍ക്കുള്ള വാഹന പാര്‍ക്കിങ് പെര്‍മിറ്റിന് പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു | എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ്; കിരീടമണിഞ്ഞ് ജപ്പാൻ  | സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  |
സൗദിയിൽ പെട്രോളില്‍ ഡീസല്‍ കലര്‍ത്തി വിറ്റ പമ്പിനെതിരെ നടപടി

February 27, 2024

news_malayalam_legal_action_in_saudi

February 27, 2024

ന്യൂസ്‌റൂം ഡെസ്ക്

ജിസാന്‍- സൗദിയിലെ ജിസാനിൽ പെട്രോളില്‍ ഡീസല്‍ കലര്‍ത്തി വില്‍പന നടത്തിയ പെട്രോള്‍ പമ്പിനെതിരെ നടപടി സ്വീകരിച്ചതായി വാണിജ്യമന്ത്രാലയം അറിയിച്ചു. മായം കലര്‍ത്തല്‍ വിരുദ്ധ നിയമമനുസരിച്ചാണ് നടപടി. ജിസാനിലെ ക്രമിനില്‍ കോടതിയുടെ നിര്‍ദേശമനുസരിച്ച് പെട്രോള്‍ പമ്പിന്റെയും ഉടമയുടെയും പേരുവിവരങ്ങളും പത്രങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഉടയ്മക്കെതിരെ പിഴ ശിക്ഷയുമുണ്ട്. രാജ്യത്തിന്റെ എല്ലാ പ്രവിശ്യകളിലും പമ്പുകള്‍ നിരീക്ഷിക്കുന്നുണ്ടെന്നും മന്ത്രാലയം ഓര്‍മിപ്പിച്ചു. ജിസാനിലെ നഫഥ് അല്‍ശര്‍ഖ് പമ്പിനും ഉടമയ്ക്കുമെതിരെയാണ് നടപടിയെന്ന് പ്രാദേശിക പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News