Breaking News
ഡൽഹി ടു ദുബായ്;  ആദ്യ എയർബസ് A 350 സർവീസുമായി എയർ ഇന്ത്യ | മക്കയിലേക്കുള്ള പ്രവേശനത്തിന് വിദേശികൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും | അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി | ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കമുള്ള ജീവനക്കാരെ വിട്ടയച്ചു | ഖത്തറില്‍ അംഗപരിമിതര്‍ക്കുള്ള വാഹന പാര്‍ക്കിങ് പെര്‍മിറ്റിന് പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു | എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ്; കിരീടമണിഞ്ഞ് ജപ്പാൻ  | സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  |
സൗദിയില്‍ ഇമാമുമാരും ബിഷ്ത് ധരിക്കണമെന്ന് നിർദേശം

February 28, 2024

news_malayalam_new_rules_in_saudi

February 28, 2024

ന്യൂസ്‌റൂം ഡെസ്ക്

ജിദ്ദ - സൗദിയിലെ മുഴുവന്‍ മസ്ജിദുകളിലെയും ഇമാമുമാരും മുഅദ്ദിനുകളും (ബാങ്ക് വിളിക്കുന്നവർ) നമസ്‌കാര സമയത്ത് തോബിനു മുകളില്‍ ബിഷ്ത് (മിശ്‌ലഹ്) ധരിക്കണമെന്ന് ഇസ്‌ലാമികകാര്യ മന്ത്രി ശൈഖ് ഡോ. അബ്ദുല്ലത്തീഫ് ആലുശൈഖ് നിര്‍ദേശിച്ചു. അലങ്കാരമെന്നോണം മേല്‍വസ്ത്രമായ ബിഷ്ത് ധരിക്കണമെന്നാണ് നിര്‍ദേശം. 

അതേസമയം, ബിഷ്ത് ധരിക്കുന്നത് നിര്‍ബന്ധമാക്കിയിട്ടില്ല. എന്നാൽ, ജുമുഅ നമസ്‌കാരത്തിലും പെരുന്നാള്‍ നമസ്‌കാരങ്ങളിലും ഖതീബുമാര്‍ പതിവുപോലെ ബിഷ്ത് ധരിക്കണമെന്നും ഇസ്‌ലാമികകാര്യ മന്ത്രി പറഞ്ഞു. ഔദ്യോഗിക ഡ്യൂട്ടി സമയങ്ങളിൽ മന്ത്രിമാര്‍ക്കും സര്‍ക്കാര്‍ വകുപ്പ് മേധാവികള്‍ക്കും അടുത്തിടെ അധികൃതർ ബിശ്ത് നിര്‍ബന്ധമാക്കിയിരുന്നു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News