Breaking News
അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു | സൗദിയിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ വാഹനം ഇടിച്ച് മലപ്പുറം സ്വദേശി മരിച്ചു  | ഷാർജയില്‍ കാറിനുള്ളിൽ 7 വയസ്സുകാരൻ ശ്വാസംമുട്ടി മരിച്ചു | എയർ ഇന്ത്യ എക്സ്പ്രസ്സ് ജീവനക്കാരുടെ അപ്രതീക്ഷിത സമരം; ഗൾഫ് സർവീസുകൾ റദ്ദാക്കി | 2024ലെ ബിസിനസ് ട്രാവലർ മിഡിൽ ഈസ്റ്റ് അവാർഡിൽ ഖത്തർ എയർവേയ്‌സിന് മൂന്ന് അംഗീകാരം  |
പി.എസ്.ജി താരവും സെനഗൽ ഡിഫന്ററുമായ അബ്ദു ഡിയല്ലോ ഖത്തറിലെ അൽ അറബിയിൽ ചേർന്നതായി റിപ്പോർട്ട്

August 16, 2023

August 16, 2023

ന്യൂസ്‌റൂം ബ്യുറോ

ന്യൂസ്‌റൂം സ്പോർട്സ് ഡെസ്‌ക്  

പാരീസ് സെന്റ് ജെർമെൻ(പി.എസ്.ജി) താരം സെനഗൽ ദേശീയ ടീം ഡിഫൻഡർ അബ്ദു ഡിയല്ലോ ഖത്തറിലെ അൽ-അറബിയിൽ ചേർന്നതായി ലീഗ് 1 ക്ലബ് ചൊവ്വാഴ്ച അറിയിച്ചു.അതേസമയം,അൽ അറബിയുമായുള്ള കരാർ തുക വെളിപ്പെടുത്തിയിട്ടില്ല.

അതേസമയം, 15 മില്യൺ യൂറോ (16.35 മില്യൺ ഡോളർ) ട്രാൻസ്ഫർ തുക നൽകിയാണ് 27 കാരനായ താരത്തെ നാല് വർഷത്തെ കരാറിൽ അൽ അറബി ക്ളബ്ബിൽ എത്തിച്ചതെന്ന് ഫ്രഞ്ച് മാധ്യമങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

എഎസ് മൊണാക്കോയിലെ യുവനിരകളിലൂടെ കടന്നുവന്ന ഡിയാല്ലോ,പിഎസ്‌ജിക്ക് വേണ്ടി 75 മത്സരങ്ങൾ കളിച്ചതിന് ശേഷമാണ് ഖത്തർ സ്റ്റാർസ് ലീഗിൽ ചേരുന്നത്.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/DoTp5mITouhJcwHKcDKLsm


Latest Related News