Breaking News
മക്കയിലേക്കുള്ള പ്രവേശനത്തിന് വിദേശികൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും | അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി | ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കമുള്ള ജീവനക്കാരെ വിട്ടയച്ചു | ഖത്തറില്‍ അംഗപരിമിതര്‍ക്കുള്ള വാഹന പാര്‍ക്കിങ് പെര്‍മിറ്റിന് പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു | എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ്; കിരീടമണിഞ്ഞ് ജപ്പാൻ  | സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി |
സൗദിയിൽ കോവിഡിന് പുതിയ വാക്‌സിന്‍ വികസിപ്പിച്ചു; 50 വയസ്സിന് മുകളിൽ പ്രായമുള്ളവര്‍ വാക്സിനെടുക്കണമെന്ന് നിർദേശം

January 03, 2024

news_malayalam_covid_updates

January 03, 2024

ന്യൂസ്‌റൂം ബ്യുറോ

റിയാദ്: സൗദിയിൽ പുതിയ കോവിഡ് വാക്‌സിന്‍ വികസിപ്പിച്ചതായി സൗദി പബ്ലിക് ഹെല്‍ത്ത് അതോറിറ്റി (വിഖായ) അറിയിച്ചു. നിലവിലുള്ള എല്ലാ കോവിഡ് വകഭേദങ്ങളെയും കോവിഡ് 19 ന്റെ സങ്കീര്‍ണതകളെയും പുതിയ വാക്‌സിൻ പ്രതിരോധിക്കുമെന്ന് ഹെൽത്ത് അതോറിറ്റി സ്ഥിരീകരിച്ചു. 18 വയസ്സിന് മുകളിലുള്ളവർക്ക് നിലവിൽ വാക്സിൻ ലഭ്യമാണ്. 

ആരോഗ്യ മന്ത്രാലയത്തിന്റെ 'സിഹത്തി ആപ്ലിക്കേഷൻ' വഴി വാക്സിനെടുക്കാനായി ബുക്ക് ചെയ്യണം. എന്നാൽ ഗർഭിണികൾ, 50 വയസിന് മുകളിൽ പ്രായമുള്ളവർ, രോഗികളുമായി നേരിട്ട് ഇടപെടുന്ന ആരോഗ്യ പ്രവർത്തകർ, അർബുദം ഉൾപ്പെടെ വിട്ടുമാറാത്ത രോഗമുള്ളവർ, അമിതവണ്ണം കാരണം അപകടസാധ്യത ഉള്ളവർ എന്നിവർക്കാണ് നിലവിൽ മുൻഗണന ലഭിക്കുക. കോവിഡിനെതിരെ നേരത്തെ എത്ര ഡോസ് വാക്‌സിൻ എടുത്താലും പുതിയ വാക്‌സിൻ എടുക്കാമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

അതേസമയം, രാജ്യത്ത് മൊബൈല്‍ ഇന്‍ഫക്ഷ്യസ് ഡിസീസസ് യൂണിറ്റ് തുടങ്ങിയതായി ആരോഗ്യമന്ത്രി ഫഹദ് അല്‍ജലാജില്‍ നേരത്തെ തന്നെ അറിയിച്ചിരുന്നു. ഉയര്‍ന്ന അപകട സാധ്യതയുള്ള പകര്‍ച്ച വ്യാധികള്‍ നിരീക്ഷിക്കുന്നതിനും രോഗ നിര്‍ണ്ണയത്തിനുമുള്ള ദേശീയ സാധ്യതകള്‍ ഉയര്‍ത്തുന്നതിനാണ് യൂണിറ്റ് ഉപയോഗപ്പെടുത്തുന്നതെന്ന് പബ്ലിക് ഹെല്‍ത്ത് അതോറിറ്റി വ്യക്തമാക്കി. ലോകത്തെ മികച്ച ലബോറട്ടറികളില്‍ നിന്ന് പരിശീലനം നേടിയ യോഗ്യരായ ജീവനക്കാരാണ് ഇവിടെ ജോലി ചെയ്യുന്നത്. പകര്‍ച്ച വ്യാധികളെ നിരീക്ഷിച്ച് ആവശ്യമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വികസിപ്പിക്കാനുള്ള ശേഷി സൗദി അറേബ്യ കൈവരിച്ചുകഴിഞ്ഞുവെന്നും അതോറിറ്റി കൂട്ടിച്ചേർത്തു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News