Breaking News
മക്കയിലേക്കുള്ള പ്രവേശനത്തിന് വിദേശികൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും | അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി | ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കമുള്ള ജീവനക്കാരെ വിട്ടയച്ചു | ഖത്തറില്‍ അംഗപരിമിതര്‍ക്കുള്ള വാഹന പാര്‍ക്കിങ് പെര്‍മിറ്റിന് പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു | എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ്; കിരീടമണിഞ്ഞ് ജപ്പാൻ  | സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി |
സൗദിയില്‍ എല്ലാവിധ സന്ദര്‍ശക വിസകളും ആറുമാസം വരെ ഓണ്‍ലൈനില്‍ പുതുക്കാം

October 24, 2023

news_malayalam_new_rules_in_saudi

October 24, 2023

ന്യൂസ്‌റൂം ഡെസ്‌ക്

റിയാദ്: സൗദിയില്‍ എല്ലാവിധ സന്ദര്‍ശക വിസകളും ആറുമാസം വരെ ഓണ്‍ലൈനില്‍ പുതുക്കാമെന്ന് സൗദി ജവാസാത്ത് ഡയറക്ടറേറ്റ് അറിയിച്ചു. സിംഗിള്‍ എന്‍ട്രി, മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസകളെല്ലാം ഓണ്‍ലൈനിലൂടെ ഇനി പുതുക്കാന്‍ കഴിയും. അബ്ശിര്‍ , മുഖീം പ്ലാറ്റ്ഫോമുകള്‍ വഴിയാണ് പുതുക്കേണ്ടത്. 180 ദിവസം വരെ രാജ്യത്തിന് പുറത്തുപോകാതെയും ജവാസാത്ത് ഓഫീസ് സന്ദര്‍ശിക്കാതെയും വിസ ഇനി പുതുക്കാന്‍ കഴിയും. 

ബിസിനസ്, ഫാമിലി, വ്യക്തിഗത സന്ദര്‍ശക വിസകളെല്ലാം അബ്ശിര്‍ , മുഖീം പ്ലാറ്റ്ഫോമുകള്‍ വഴി പുതുക്കാന്‍ സാധിക്കും. എന്നാല്‍ പുതുക്കുന്നതിനുള്ള ഫീസ് ഘടനയില്‍ മാറ്റമില്ല. വിസ നീട്ടുന്നതിന് 100 റിയാലാണ് അടക്കേണ്ടത്. വിസ കാലാവധി അവസാനിക്കുന്നതിന് ഏഴ് ദിവസം മുമ്പ് ഇത് സംബന്ധിച്ച് ജവാസാത്തില്‍ നിന്ന് സന്ദേശമെത്തും. അതേസമയം വിസ പുതുക്കുന്നതിന് മെഡിക്കല്‍ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാണ്.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/DwYqZdMYXUCGOpYy8tmMSU
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News