Breaking News
ഡൽഹി ടു ദുബായ്;  ആദ്യ എയർബസ് A 350 സർവീസുമായി എയർ ഇന്ത്യ | മക്കയിലേക്കുള്ള പ്രവേശനത്തിന് വിദേശികൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും | അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി | ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കമുള്ള ജീവനക്കാരെ വിട്ടയച്ചു | ഖത്തറില്‍ അംഗപരിമിതര്‍ക്കുള്ള വാഹന പാര്‍ക്കിങ് പെര്‍മിറ്റിന് പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു | എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ്; കിരീടമണിഞ്ഞ് ജപ്പാൻ  | സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  |
സൗദിയിൽ ഇസ്തിമാറ വാർഷിക ഫീസ് ഈടാക്കുന്നതിന് പുതിയ നിയമം

October 25, 2023

news_malayalam_new_rules_in_saudi

October 25, 2023

ന്യൂസ്‌റൂം ഡെസ്ക് 

റിയാദ്: സൗദിയിൽ ഇസ്തിമാറ (വാഹന പെർമിറ്റ്) വാർഷിക ഫീസ് ഈടാക്കുന്നതിന് പുതിയ നിയമം പ്രാബ്യത്തിൽ. വാഹനത്തിന്റെ എൻജിൻ ശേഷി, ഇന്ധനക്ഷമത എന്നീ രണ്ട് മാനദണ്ഡങ്ങൾക്കനുസൃതമായാണ് ഫീസ് കണക്കാക്കുക. ഒക്ടോബർ 22 മുതൽ പ്രാബ്യത്തിൽ വന്ന ഈ നിയമം, ആദ്യഘട്ടത്തിൽ 2024 മോഡൽ ലൈറ്റ് വാഹനങ്ങൾക്കാണ് ബാധകം. എന്നാൽ, രണ്ടാംഘട്ടത്തിൽ മുഴുവൻ ലൈറ്റ്, ഹെവി വാഹനങ്ങളും ഉൾപ്പെടും. 

2015 മോഡലിനും അതിന് മുമ്പുള്ളതുമായ മുഴുവൻ ഹെവി വാഹനങ്ങൾക്കും എൻജിൻ ശേഷി അനുസൃതമായിട്ടായിരിക്കും ഫീസ് കണക്കാക്കുക. 2016 മോഡലും  അതിനുശേഷവുമുള്ളതുമായ എല്ലാ ലൈറ്റ് വാഹനങ്ങളുടെയും ഫീസ് ഇന്ധക്ഷമതക്ക് അനുസൃതമായിരിക്കും. ഇന്ധനക്ഷമത അനുസരിച്ചുള്ള ഫീസ് അഞ്ച് തലങ്ങളായും തിരിച്ചിട്ടുണ്ട്. കുറഞ്ഞ ഇന്ധനക്ഷമതയുള്ള വാഹനങ്ങൾക്ക് ഫീസ് ഉണ്ടാകില്ല. 2021 ആഗസ്റ്റിലാണ് സൗദി മന്ത്രിസഭ ഇത് സംബന്ധിച്ച തീരുമാനെമടുത്തത്. 

കൂടുതൽ വിവരങ്ങൾക്ക് markabati.saso.gov.sa എന്ന ലിങ്കിൽ ‘മർകബതി’ പ്ലാറ്റ്‌ഫോം സന്ദർശിക്കാവുന്നതാണ്.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/DwYqZdMYXUCGOpYy8tmMSU
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News