Breaking News
മക്കയിലേക്കുള്ള പ്രവേശനത്തിന് വിദേശികൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും | അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി | ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കമുള്ള ജീവനക്കാരെ വിട്ടയച്ചു | ഖത്തറില്‍ അംഗപരിമിതര്‍ക്കുള്ള വാഹന പാര്‍ക്കിങ് പെര്‍മിറ്റിന് പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു | എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ്; കിരീടമണിഞ്ഞ് ജപ്പാൻ  | സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി |
സൗദിയിൽ നിന്ന് ഖത്തറിലേക്കും യു.എ.ഇയിലേക്കും വേഗത്തിലെത്താം; 'ദഹ്റാൻ - സൽവ' റോഡ് ഉദ്ഘാടനം ചെയ്തു 

February 26, 2024

news_malayalam_development_updates_in_saudi

February 26, 2024

ന്യൂസ്‌റൂം ബ്യുറോ

ജുബൈൽ- സൗദി അറേബിയയിൽ 'ദഹ്റാൻ - സൽവ' (ദഹ്റാൻ - അൽ ഉഖൈർ - സൽവ) റോഡ് ഉദ്ഘാടനം ചെയ്തു. 66 കിലോമീറ്ററോളം നീണ്ടുനിൽക്കുന്ന റോഡ് പ്രാവർത്തികമായതോടെ ഖത്തറിലേക്കും മറ്റു എമിറേറ്റുകളിലേക്കുമുള്ള യാത്രദൂരം ഒരു മണിക്കൂർ കുറയും. 199 ദശലക്ഷം റിയാൽ ചെലവിലാണ് പുതിയ റോഡ് നിർമ്മിച്ചത്. കിഴക്കൻ പ്രവിശ്യാ ഗവർണർ സൗദ് ബിൻ നായിഫ് ബിൻ അബ്ദുൽ അസീസ് രാജകുമാരൻ പുതിയ റോഡ് ഉദ്ഘാടനം ചെയ്തു. 66 കിലോമീറ്റർ നീളത്തിൽ നിർമ്മിച്ചിരിക്കുന്ന റോഡിൽ ഇരുവശത്തേക്കും ഇരട്ട പാതയാണ്. 

നഗരങ്ങൾക്കും ഗവർണറേറ്റുകൾക്കുമിടയിലും, സഹോദര രാജ്യങ്ങളുമായുള്ള യാത്രാ സമയം കുറയ്ക്കുന്നതിനും ഗതാഗതം സുഗമമാക്കുന്നതിനും, റോഡ് സഹായിക്കുമെന്ന് സൗദ് ബിൻ നായിഫ് രാജകുമാരൻ പറഞ്ഞു. അൽ ഉഖൈർ, ഹാഫ് മൂൺ ബീച്ചുകളിലേക്കുള്ള ടൂറിസം വികസനത്തിനും റോഡ് ഉപകരിക്കും. ജുബൈൽ ഗവർണറേറ്റിലെ നിരവധി വ്യവസായിക നഗരങ്ങളും അതിർത്തി ക്രോസിംഗുകളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുകയാണ് പദ്ധതി ലക്ഷ്യമിടുന്നതെന്ന് ഗതാഗത, ലോജിസ്റ്റിക് മന്ത്രി എഞ്ചിനീയർ സാലിഹ് അൽ-ജാസർ പറഞ്ഞു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News