Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
കോവിഡ് 19; ബഹ്‌റൈനില്‍ പുതിയ ബൂസ്റ്റര്‍ ഷോട്ടുകള്‍ വികസിപ്പിച്ചു

December 23, 2023

news_malayalam_covid_updates

December 23, 2023

ന്യൂസ്‌റൂം ബ്യുറോ

മനാമ: ബഹ്‌റൈനില്‍ കോവിഡിനും പുതിയ വകഭേദങ്ങള്‍ക്കുമെതിരെ പുതിയ വാക്‌സിന്‍ വികസിപ്പിച്ചു. ഫൈസര്‍ XBB 1.5 (Pfizer XBB 1.5 ) എന്ന് പേരിട്ടിരിക്കുന്ന ബൂസ്റ്റര്‍ ഷോട്ടുകള്‍ ഫൈസര്‍- ബയോഎന്‍ടെകാണ് വികസിപ്പിച്ചെടുത്തത്. താല്പര്യമുള്ളവര്‍ക്ക് ആരോഗ്യ കേന്ദ്രങ്ങളില്‍ എത്തി വാക്‌സിന്‍ സ്വീകരിക്കാമെന്ന് ബഹ്‌റൈൻ ആരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്തുടനീളമുള്ള എല്ലാ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും വാക്‌സിനുകളുടെ ലഭ്യതയും മന്ത്രാലയം ഔദ്യോഗികമായി പ്രഖ്യാപിച്ചു. 

നിലവില്‍ 12 വയസ് മുതലുള്ളവര്‍ക്കാണ് വാക്‌സിന്‍ നല്‍കുന്നത്. രാവിലെ 7:30 മുതല്‍ വൈകിട്ട് 7 മണിവരെ വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കും. 5നും 11നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് ഡിസംബര്‍ 27 മുതല്‍ വാക്‌സിനേഷന്‍ നല്‍കുന്നതിനുള്ള സംവിധാനം ഒരുക്കുമെന്നും മന്ത്രാലയം അറിയിച്ചു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News