Breaking News
ഒമാനിൽ എട്ട് പ്രവാസികള്‍ കടലില്‍ വീണു; ഒരു മരണം, ഏഴ് പേരുടെ നില ഗുരുതരം | ദുബായ് മെട്രോയുടെ സ്റ്റോപ്പുകളിൽ മാറ്റം; 4 സ്റ്റേഷനുകളിൽ മെട്രോ നിർത്തില്ല | സൗദിയിൽ സ്വിമ്മിങ്‌ പൂളിൽ വീണ് ഒരു വയസ്സുള്ള മലയാളി കുട്ടി മരിച്ചു | വിവാഹിതനാവാൻ നാട്ടിലേക്ക് പോകാനിരുന്ന തലശേരി സ്വദേശി ദുബായിൽ നിര്യാതനായി | കൂട്ടുകൂടുമ്പോൾ ജയരാജൻ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി,ജയരാജനെതിരെ വിമർശനം | കേരളം പോളിംഗ് ബൂത്തിൽ,ഉച്ചയോടെ വോട്ടിങ് ശതമാനം 40 ശതമാനത്തിന് മുകളിൽ | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | ഒമാനിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പടെ മൂന്ന് മരണം | ഖത്തറിന്റെ മധ്യസ്ഥ ശ്രമം വീണ്ടും വിജയകരം; 48 കുട്ടികളെ കൈമാറുമെന്ന് റഷ്യ | സൗദിയിൽ ഏത് വിസയുള്ളവർക്കും ഇനി ഉംറ നിർവഹിക്കാം |
നിർമാണത്തിലെ പിഴവ്, ഖത്തറിൽ കൂടുതൽ കാർ മോഡലുകൾ വാണിജ്യ മന്ത്രാലയം തിരിച്ചുവിളിച്ചു 

March 28, 2024

news_malayalam_moci_updates

March 28, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഖത്തറിൽ കൂടുതൽ കാർ മോഡലുകൾ വാണിജ്യ വ്യവസായ മന്ത്രാലയം (MoCI) തിരിച്ചുവിളിച്ചു. വിതരണക്കാരായ മസ്ദയുമായി സഹകരിച്ചാണ് നടപടി. മസ്ദ CX-60, CX-90 എന്നിവയുടെ 2023 മോഡലുകളാണ് തിരിച്ചുവിളിച്ചത്. സ്റ്റിയറിംഗ് ഗിയർ സ്പ്രിംഗിൻ്റെ ബലക്കുറവ് കാരണം വീൽ സ്റ്റിയറിംഗ് ഉപയോഗിക്കുന്നതിന് ബുദ്ധിമുട്ട് അനുഭവപ്പെട്ടേക്കാം എന്ന് കണ്ടെത്തിയതിനെ തുടർന്നാണ് തീരുമാനം.

കഴിഞ്ഞ ദിവസവും ചില കാർ മോഡലുകൾ തിരിച്ചുവിളിക്കുന്നതായി വാണിജ്യ വ്യവസായ മന്ത്രാലയം പ്രഖ്യാപിച്ചിരുന്നു. ലെക്‌സസ് LX, ടൊയോട്ട ലാൻഡ് ക്രൂയിസർ വാഹനങ്ങളുടെ 2022-2024 മോഡലുകൾ, സുസുക്കി ജിംനിയുടെ 2018-2019 മോഡലുകൾ, ഫോർഡ് എഫ് 150 2023 മോഡൽ എന്നിവയാണ് പിൻവലിച്ചത്.

ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിനും, വാഹനങ്ങളുടെ തകരാറുകളും അറ്റകുറ്റപ്പണികളും കാർ ഡീലർമാർ പിന്തുടരുന്നുണ്ടെന്ന് ഉറപ്പാക്കാനുമുള്ള മന്ത്രാലയത്തിന്റെ നിരന്തരമായ ശ്രമങ്ങളുടെയും ഭാഗമായാണ് വാഹനങ്ങൾ തിരിച്ചുവിളിക്കുന്ന കാമ്പെയ്‌ൻ നടത്തുന്നതെന്ന് മന്ത്രാലയം അറിയിച്ചു. ആവശ്യമായ അറ്റകുറ്റപ്പണികൾ നടക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഉപഭോക്താക്കളുമായി ആശയവിനിമയം നടത്തുമെന്നും മന്ത്രാലയം വ്യക്തമാക്കി.

വാണിജ്യ നിയമലംഘനങ്ങൾ ശ്രദ്ധയിൽ പെട്ടാൽ  16001 എന്ന കോൾ സെന്റർ നമ്പറിലോ, info@moci.gov.qa എന്ന ഇമെയിൽ വഴിയോ റിപ്പോർട്ട് ചെയ്യാം.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News