Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
ബഹ്റൈനിൽ നിന്ന് കൊച്ചിയിലെത്തിയ എടപ്പാൾ സ്വദേശിയെ കാണാനില്ലെന്ന് പരാതിയുമായി കുടുംബം 

October 21, 2023

news_malayalam_missing_case_reported

October 21, 2023

ന്യൂസ്‌റൂം ബ്യുറോ

എടപ്പാള്‍- ബഹ്റൈനിൽ നിന്ന് ഒമാൻ വഴി കൊച്ചിയിലെത്തിയ യാത്രക്കാരനെ കാണാനില്ലെന്ന് പരാതി. മലപ്പുറം ജില്ലയിലെ എടപ്പാള്‍ നടുവട്ടം സ്വദേശി വലിയപറമ്പില്‍ അബ്ദുല്‍ അസീസിനെയാണ് കാണാതായത്.

ഒക്ടോബര്‍ പതിമൂന്നിന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനമിറങ്ങിയ ഇദ്ദേഹം ഒരാഴ്ച കഴിഞ്ഞിട്ടും വീട്ടിലെത്തിയിട്ടില്ല. സംഭവത്തിൽ ഭാര്യ നെടുമ്പാശ്ശേരി  പോലീസിലും ചങ്ങരംകുളം പോലീസിലും പരാതി നൽകിയിട്ടുണ്ട്.  

ബഹ്റൈനിലെ സ്ഥാപനം വില്‍പന നടത്തിയ പണവുമായിട്ടാണ് നാട്ടിലേക്ക്  തിരിച്ചതെന്ന് കൂടെ ജോലി ചെയ്യുന്ന സുഹൃത്തുക്കൾ ബന്ധുക്കളെ അറിയിച്ചിരുന്നു. കുടുംബത്തിന്റെ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ഇയാളെ പറ്റി വിവരം ലഭിക്കുന്നവര്‍ ചങ്ങരംകുളം പോലീസ് സ്‌റ്റേഷന്‍ (04942650437),  നെടുമ്പാശ്ശേരി പോലീസ് സ്‌റ്റേഷന്‍ (04842610611), അല്ലെങ്കില്‍ 8129398229 എന്ന ഫോണ്‍ നമ്പറിലോ വിവരം അറിയിക്കണം എന്ന് ബന്ധുക്കള്‍ അഭ്യര്‍ത്ഥിച്ചു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/DwYqZdMYXUCGOpYy8tmMSU
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News