Breaking News
2024ലെ ബിസിനസ് ട്രാവലർ മിഡിൽ ഈസ്റ്റ് അവാർഡിൽ ഖത്തർ എയർവേയ്‌സിന് മൂന്ന് അംഗീകാരം  | സൗദിയിൽ വധശിക്ഷ നടപ്പാക്കാൻ മിനിറ്റുകൾ ശേഷിക്കെ മകന്റെ കൊലയാളിക്ക് മാപ്പ് നല്‍കി സൗദി പൗരൻ | മൽഖാ റൂഹി ചികിത്സാ ഫണ്ട്, ഖത്തർ ഇന്ത്യൻ പ്രവാസി അസോസിയേഷൻ ഒരു ലക്ഷത്തിലധികം റിയാൽ കൈമാറി | ഏകീകൃത ഗൾഫ് സന്ദർശക വിസ, ജിസിസി രാജ്യങ്ങളിൽ മുപ്പത് ദിവസം വരെ തങ്ങാൻ അനുമതി ലഭിച്ചേക്കും | ഖത്തറിൽ എണ്ണ, വാതക മേഖലയിൽ അനധികൃതമായി പ്രവേശിച്ചാൽ കനത്ത പിഴയും ജയിൽ ശിക്ഷയും | കുവൈത്തിൽ റസിഡൻസി പെർമിറ്റിനായി കൈക്കൂലി വാങ്ങിയ കേസിൽ നാല് പേർക്ക് തടവും പിഴയും  | ഒമാനില്‍ 40 കിലോയിലധികം മയക്കുമരുന്നുമായി പ്രവാസികള്‍ പിടിയില്‍  | ഖത്തറിൽ പ്രമുഖ ഹൈപ്പർമാർക്കറ്റിലേക്ക് നിരവധി ജോലി ഒഴിവുകൾ | മസ്‌കത്ത്-കോഴിക്കോട് റൂട്ടിൽ കൂടുതൽ സര്‍വീസുകളുമായി ഒമാന്‍ എയര്‍ | ജി​ദ്ദ പോ​ർ​ട്ടി​ൽ ഉ​രു​ള​ക്കി​ഴ​ങ്ങിനു​ള്ളി​ൽ ഒ​ളി​പ്പിച്ച് കടത്താൻ ശ്രമിച്ച 27 കി​ലോ കൊ​ക്കെ​യ്ൻ പി​ടി​കൂ​ടി |
ഖത്തര്‍ എഎഫ്‌സി ഏഷ്യന്‍ കപ്പ്; ആരാധകര്‍ക്കായി 'പ്രവചന മത്സരം' സംഘടിപ്പിക്കുന്നു

December 23, 2023

news_malayalam_afc_asian_cup_updates

December 23, 2023

ന്യൂസ്‌റൂം സ്പോർട്സ് ഡെസ്ക് 

ദോഹ: എഎഫ്‌സി ഏഷ്യന്‍ കപ്പ് ടൂര്‍ണമെന്റിന്റെ വിജയികളെ പ്രവചിക്കാന്‍ എഎഫ്‌സി ആരാധകര്‍ക്ക് അവസരമൊരുക്കുന്നു. ടൂര്‍ണമെന്റിന് വെറും മൂന്നാഴ്ച മാത്രം ബാക്കിനില്‍ക്കെയാണ് ഗ്രൂപ്പ് ഘട്ടം മുതല്‍ ഫൈനല്‍ വരെയുള്ള മത്സര വിജയികളെ പ്രവചിക്കാന്‍ ആരാധകര്‍ക്കായി പ്രവചന മത്സരം സംഘടിപ്പിക്കുന്നത്. എഎഫ്‌സിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെയും എഎഫ്‌സി ലൈവ് ആപ്പിലൂടെയും ആരാധകര്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം. 

ജനുവരി 12 മുതല്‍ ഫെബ്രുവരി 10 വരെ ഖത്തറില്‍ നടക്കുന്ന 51 മത്സരങ്ങളിലേയും വിജയികളെ പ്രവചിക്കാന്‍ അവസരമുണ്ട്. ഓരോ മത്സരത്തിന്റേയും കിക്കോഫിന് തൊട്ടുമുന്‍പ് വരെ പ്രവചനത്തില്‍ മാറ്റം വരുത്താനും കഴിയും. മത്സരത്തിന്റെ ഫലം, നോക്കൗട്ട് ഘട്ടത്തില്‍ സ്‌കോര്‍ ചെയ്യുന്ന ആദ്യ ടീം എന്നിവ അടിസ്ഥാനമാക്കി പ്രവചനം എത്രത്തോളം കൃത്യമാണെന്നതനുസരിച്ച് പോയിന്റുകള്‍ ലഭിക്കും. ബൂസ്റ്ററുകള്‍ ഉപയോഗിച്ച് ഇരട്ട പോയിന്റുകളും ഓപ്ഷണല്‍ ബോണസ് ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്നതിലൂടെ അധിക പോയിന്റുകളും ആരാധകര്‍ക്ക് നേടാനാകും. ലീഡര്‍ ബോര്‍ഡ് റാങ്കിങ്ങുകളിലൂടെ മത്സരത്തില്‍ പങ്കെടുക്കുന്നവരുടെ മികച്ച സ്‌കോറുകളും പ്രസിദ്ധീകരിക്കും.

മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങളും ലഭിക്കും. ഓരോ മത്സരങ്ങളിലും കൂടുതല്‍ പോയിന്റുകള്‍ നേടുന്ന ആദ്യത്തെ മൂന്ന് പേര്‍ക്കും ടൂര്‍ണമെന്റിന്റെ 51 മത്സരങ്ങളിലും പങ്കെടുത്ത് ഏറ്റവും കൂടുതല്‍ പോയിന്റുകള്‍ നേടുന്ന ആദ്യ മൂന്ന് പേര്‍ക്കും സമ്മാനങ്ങള്‍ ലഭിക്കും. വിജയികള്‍ക്ക് 2026ലെ എഎഫ്‌സി ഏഷ്യന്‍ ഫിഫ ലോകകപ്പിന്റെ റൗണ്ട് 3 യോഗ്യത മത്സരം കാണാനുള്ള അവസരം, ഖത്തറില്‍ നടക്കുന്ന എഎഫ്‌സി ഏഷ്യന്‍ കപ്പിന്റെ ഒപ്പുവെച്ച മത്സര പന്തുകള്‍ ഉള്‍പ്പെടെയുള്ള സമ്മാനങ്ങളും ലഭിക്കും.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News