Breaking News
ഷെയ്ഖ് ഗാനിം ബിൻ അലി അൽ താനി അന്തരിച്ചു  | റൂഹി മോൾക്ക് കൈത്താങ്ങ്; സി പി എ ക്രിക്കറ്റ് ലീഗ് രണ്ടാം സീസണ്‍ മത്സരം മെയ് 6ന് | ഡൽഹി ടു ദുബായ്;  ആദ്യ എയർബസ് A 350 സർവീസുമായി എയർ ഇന്ത്യ | മക്കയിലേക്കുള്ള പ്രവേശനത്തിന് വിദേശികൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും | അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി | ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കമുള്ള ജീവനക്കാരെ വിട്ടയച്ചു | ഖത്തറില്‍ അംഗപരിമിതര്‍ക്കുള്ള വാഹന പാര്‍ക്കിങ് പെര്‍മിറ്റിന് പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു | എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ്; കിരീടമണിഞ്ഞ് ജപ്പാൻ  | സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  |
മയക്കുമരുന്ന് മാത്രമല്ല,വേദന സംഹാരിയും സൂക്ഷിക്കണം :മ​ല​യാ​ളി​ക്ക്​ ഏ​ഴു​ മാ​സം ത​ട​വും നാ​ടു​ക​ട​ത്ത​ലും

September 02, 2023

Malayalam_Gulf_News

September 02, 2023

ന്യൂസ്‌റൂം ബ്യുറോ

റി​യാ​ദ്: സൗദിയിൽ കൈ​മാ​റി​ക്കി​ട്ടി​യ വാ​ഹ​ന​ത്തി​ൽ​ നി​ന്ന്​ വേദനസംഹാരി ഗു​ളി​ക​ക​ൾ പി​ടി​ച്ചെടുത്ത കേ​സി​ൽ മ​ല​യാ​ളി​യ്ക്ക്​ ഏ​ഴു​ മാ​സം ത​ട​വും നാ​ടു​ക​ട​ത്ത​ലും ശി​ക്ഷയായി വിധിച്ചു. വാ​ഹ​ന​ങ്ങ​ൾ കൈ​മാ​റി വാങ്ങുമ്പോൾ ശ്ര​ദ്ധി​ക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

വാ​ഹ​ന​പ​രി​ശോ​ധ​ന​ക്കി​ടെ​യാ​ണ് സൗദി ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം നി​യ​ന്ത്ര​ണ​മേ​ർ​പ്പെ​ടു​ത്തി​യ വേദനസംഹാരി ​മ​രു​ന്നു​ക​ൾ സു​ര​ക്ഷ വ​കു​പ്പ് ക​ണ്ടെ​ത്തി​യ​ത്.​​ ഡോ​ക്​​ട​റു​ടെ നി​ർ​ദേ​ശാ​നു​സ​ര​ണ​മ​ല്ലാ​തെ വേദനസംഹാരികൾ സൂ​ക്ഷി​ക്കുകയോ ഉ​പ​യോ​ഗി​ക്കുകയോ ചെയ്യുന്നത് സൗദിയിൽ നിയമവിരുദ്ധമാണ്. 

മുൻപ് ​ ഈ ​വാ​ഹ​നം ഓ​ടി​ച്ചി​രു​ന്ന​യാ​ൾ ഡോ​ക്ട​റു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം വാ​ങ്ങിച്ച ഗുളികകളാണ് പിടികൂടിയത്. എന്നാൽ വാഹനത്തിൽ മരുന്നുകളുള്ളത് വാ​ഹ​നം കൈ​മാ​റി​ക്കി​ട്ടി​യ​പ്പോ​ൾ ഇദ്ദേഹം അ​റി​ഞ്ഞി​രു​ന്നി​ല്ല. ഡോ​ക്​​ട​റു​ടെ കു​റി​പ്പ​ടി ഹാ​ജ​രാ​ക്കാ​ൻ ഇദ്ദേഹത്തിന് കഴിയാത്തതിനെ തുടർന്നാണ് നിയമനടപടികൾ സ്വീകരിച്ചത്. ആ​ദ്യ​ത്തെ ഉടമസ്ഥൻ സൗ​ദി വി​ട്ടു ​പോ​യി​രു​ന്ന​തി​നാ​ൽ ഇയാൾ കൂടുതൽ കുരുക്കിലായി. 

അതേസമയം, അ​ന്വേ​ഷ​ണ​ത്തി​ൽ ശി​ക്ഷ വി​ധി​ക്ക​പ്പെ​ട്ട​യാ​ൾ നി​ര​പ​രാ​ധി​യാ​ണെ​ന്ന്​ തെളിഞ്ഞിട്ടുണ്ട്‌. ഇദ്ദേഹത്തെ കുറ്റവിമുക്തനാക്കാനുള്ള ​ ശ്ര​മം ആ​രം​ഭി​ച്ചി​ട്ടുണ്ട്.  

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/7iFkiXrjqZbE8gsI6yASj9


Latest Related News