November 11, 2023
November 11, 2023
റിയാദ്: സൗദിയിലെ താമസസ്ഥലത്ത് കുഴഞ്ഞുവീണ് മലപ്പുറം സ്വദേശി മരിച്ചു. മലപ്പുറം മാളിയേക്കൽ സ്വദേശി കരുവാടൻ അബ്ദുൽ റസാഖ് (റഷീദ് കുഞ്ഞിമൊയ്ദീൻ) ആണ് മരിച്ചത്. 50 വയസ്സായിരുന്നു. ജുബൈലിലെ താമസസ്ഥലത്ത് വച്ച് കുഴഞ്ഞു വീണതിനെ തുടർന്ന് ജുബൈൽ ജനറൽ ആശുപ്രത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ജുബൈലിലെ ഒരു സ്വകാര്യ കമ്പനിയിൽ സ്റ്റോർ കീപ്പറായി ജോലി ചെയ്യുകയായിരുന്നു.
മാതാവ്: ഖദീജ, ഭാര്യ: അഫീറ, മക്കൾ: മുഹമ്മദ് അഫ്രാസ്, മുഹമ്മദ് അൻഫാസ്, അസ്ഫാർ. സഹോദരങ്ങൾ: നസീമ, അബ്ദുൽ മജീദ്, അബ്ദുൽ മുനീർ. ജുബൈൽ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നിയമ നടപടികള്‍ക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
ന്യൂസ്റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CqJci12yE9VL8MZgKZYvGm
ന്യൂസ്റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F