Breaking News
മക്കയിലേക്കുള്ള പ്രവേശനത്തിന് വിദേശികൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും | അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി | ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കമുള്ള ജീവനക്കാരെ വിട്ടയച്ചു | ഖത്തറില്‍ അംഗപരിമിതര്‍ക്കുള്ള വാഹന പാര്‍ക്കിങ് പെര്‍മിറ്റിന് പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു | എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ്; കിരീടമണിഞ്ഞ് ജപ്പാൻ  | സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി |
സൗദിയില്‍ വാഹനാപകടത്തില്‍ മലപ്പുറം സ്വദേശിയായ യുവാവ് മരിച്ചു

October 05, 2023

Malayalam_Qatar_News

October 05, 2023

ന്യൂസ്‌റൂം ബ്യുറോ

സൗദി: സൗദി അറേബ്യയിലെ ഹാഇല്‍ പ്രവിശ്യയിലുണ്ടായ വാഹനാപകടത്തില്‍ മലപ്പുറം സ്വദേശി മരണപ്പെട്ടു. മലപ്പുറം കൊണ്ടോട്ടി കിഴിശ്ശേരി സ്വദേശിയായ ജംഷീര്‍ (30) ആണ് മരണപ്പെട്ടത്. ഹായിലിലിന് സമീപം ഹുലൈഫയിലാണ് അപകടമുണ്ടായത്. 

ആറാദിയയില്‍ ബൂഫിയ ജീവനക്കാരനായിരുന്നു. ഹോം ഡെലിവെറിക്കായി പോകുന്ന വഴിയില്‍ ജംഷീര്‍ ഓടിച്ചിരുന്ന വാന്‍ സൗദി പൗരന്‍ ഓടിച്ച വാഹനവുമായി കുട്ടിയിടിക്കുകയായിരുന്നു. അപകടസ്ഥലത്ത് വെച്ച് തന്നെ ജംഷീര്‍ മരിച്ചു. പിതാവ്: നയ്യാന്‍ സിദ്ദീഖ്, മാതാവ്: ജമീല, ഭാര്യ: തസ്ലീബാനു. മുന്ന് സഹോദരങ്ങളുണ്ട്. 

ഹാഇല്‍ അല്‍ ഹയാത്ത് ആശുപത്രി മോര്‍ച്ചറിയില്‍ സുക്ഷിച്ചിരിക്കുന്ന മൃതദേഹം നിയമനടപടികള്‍ക്ക് ശേഷം ഹാഇലില്‍ തന്നെ ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

ന്യൂസ്റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/FSQLmJGMow51SCIIBEEcWV


Latest Related News