Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
സൗദിയില്‍ നിന്നുള്ള വന്‍ സ്വര്‍ണക്കടത്ത് സംഘത്തെ ഡല്‍ഹിയില്‍ കസ്റ്റംസ് പിടികൂടി

January 20, 2024

news_malayalam_gold_smuggling_news

January 20, 2024

ന്യൂസ്‌റൂം ഡെസ്ക് 

ഡല്‍ഹി: സൗദി അറേബ്യയില്‍ നിന്നുള്ള സ്വര്‍ണക്കടത്ത് സംഘത്തെ ഡല്‍ഹിയില്‍ കസ്റ്റംസ് അധികൃതര്‍ അറസ്റ്റ് ചെയ്തു. മൂന്ന് യാത്രക്കാരില്‍ നിന്ന് രണ്ടരലക്ഷത്തിലധികം ഡോളര്‍ വിലമതിക്കുന്ന നാലായിരം ഗ്രാം സ്വര്‍ണവും കസ്റ്റംസ് പിടികൂടി. ഒളിപ്പിച്ച നിലയിലാണ് സ്വര്‍ണം കണ്ടെത്തിയതെന്നും ഡല്‍ഹി കസ്റ്റംസ് അധികൃതര്‍ പ്രസ്താവനയില്‍ അറിയിച്ചു. സ്‌പോട്ട് പ്രൊഫൈലിങ്ങിലാണ് പ്രതികള്‍ പിടിയിലായത്. 

ജിദ്ദയില്‍ നിന്ന് എത്തിയ പ്രതികളില്‍ നിന്ന് 3,888 ഗ്രാം ഭാരമുള്ള സ്വര്‍ണവും രണ്ട് ഐ ഫോണുകളും കസ്റ്റംസ് അധികൃതര്‍ കണ്ടെടുത്തു. ഏകദേശം 2,65,000 ഡോളര്‍ വിലമതിക്കുന്ന സ്വര്‍ണം കണ്ടെത്തിയതായാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. 

ഇക്കഴിഞ്ഞ ജൂണ്‍ മാസത്തിലും യാത്രക്കാരനില്‍ നിന്ന് 1,33,000 ഡോളറിലധികം വിലമതിക്കുന്ന രണ്ടായിരം ഗ്രാം സ്വര്‍ണം ഡല്‍ഹി കസ്റ്റംസ് പിടിച്ചെടുത്തിരുന്നു. യാത്രക്കാരന്റെ ചെരുപ്പിനുള്ളിലെ പൗച്ചുകളില്‍ ഒളിപ്പിച്ച നിലയിലാണ് സ്വര്‍ണം കണ്ടെത്തിയത്.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/KIGk615xlF1ILlMGxpUXqI
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F  


Latest Related News