Breaking News
മക്കയിലേക്കുള്ള പ്രവേശനത്തിന് വിദേശികൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും | അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി | ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കമുള്ള ജീവനക്കാരെ വിട്ടയച്ചു | ഖത്തറില്‍ അംഗപരിമിതര്‍ക്കുള്ള വാഹന പാര്‍ക്കിങ് പെര്‍മിറ്റിന് പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു | എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ്; കിരീടമണിഞ്ഞ് ജപ്പാൻ  | സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി |
സൗദിയില്‍ താമസ, തൊഴില്‍ നിയമങ്ങള്‍ കര്‍ശനമാക്കുന്നു

December 17, 2023

 Qatar_News_Malayalam

December 17, 2023

ന്യൂസ്‌റൂം ഡെസ്ക് 

റിയാദ്: സൗദി അറേബ്യയില്‍ താമസ, തൊഴില്‍ നിയമങ്ങള്‍ കര്‍ശനമാക്കുന്നു. നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കും നുഴഞ്ഞുകയറ്റക്കാരെ സഹായിക്കുന്നവര്‍ക്കും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. വിവിധ പ്രദേശങ്ങളിലായി റസിഡന്‍സി, തൊഴില്‍ നിയമങ്ങള്‍ ലംഘിച്ച 18,428 പേരെ അറസ്റ്റ് ചെയ്തതായും മന്ത്രാലയം അറിയിച്ചു. ഡിസംബര്‍ 7 മുതല്‍ 13 വരെ സുരക്ഷാ സേന നടത്തിയ കാമ്പയിന്റെ ഭാഗമായാണ് നടപടി. രാജ്യത്തേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ച ആയിരം പേരും പിടിയിലായി. 

അതേസമയം നിയമലംഘനങ്ങള്‍ക്ക് സൗകര്യമൊരുക്കുന്നവര്‍ക്കെതിരെയും അധികൃതര്‍ നടപടി ശക്തമാക്കി. നിയമലംഘകര്‍ക്ക് ഏതെങ്കിലും തരത്തിലുള്ള സഹായമോ സേവനമോ നല്‍കുന്നവരെ കണ്ടെത്തിയാല്‍ പതിനഞ്ച് വര്‍ഷം വരെ തടവും പരമാവധി ഒരു ദശലക്ഷം റിയാല്‍ പിഴയും ചുമത്തുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt 
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News