Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
കുവൈത്തില്‍ വിസിറ്റ് വിസ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നു; നിയമലംഘകരെ സ്‌പോണ്‍സര്‍ക്കൊപ്പം നാടുകടത്തും

March 19, 2024

news_malayalam_kuwait_deports_visit_visa_violators_and_sponsors

March 19, 2024

ന്യൂസ്‌റൂം ഡെസ്‌ക്

കുവൈത്ത് സിറ്റി: കുവൈത്ത് ആഭ്യന്തര മന്ത്രാലയം സന്ദര്‍ശന വിസ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നു. വിസിറ്റ് വിസ നിയമം ലംഘിക്കുന്നവരെ സ്‌പോണ്‍സര്‍മാര്‍ക്കൊപ്പം നാടുകടത്തും. നിലവില്‍ ഒരു മാസമാണ് സന്ദര്‍ശന കാലയളവായി അനുവദിക്കുന്നത്. അധികമുള്ള ദിവസങ്ങള്‍ നിയമലംഘനമായി കണക്കാക്കും. നിയമലംഘകര്‍ക്ക് പിഴ ചുമത്തുന്നതിന് പുറമെ സന്ദര്‍ശകനേയും സ്‌പോണ്‍സറേയും നാടുകടത്താനും തീരുമാനിച്ചതായി അല്‍ ജരീദ ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു. സന്ദര്‍ശന വിസ നിയമങ്ങള്‍ കര്‍ശനമായി നടപ്പിലാക്കാനുള്ള തീരുമാനത്തിന്റെ ഭാഗമായാണ് നടപടിയെന്ന് മന്ത്രാലയത്തിന്റെ അണ്ടര്‍സെക്രട്ടറി സലേം അല്‍ നവാഫ് വ്യക്തമാക്കി.

അതേസമയം താമസ നിയമലംഘനങ്ങള്‍ക്ക് രാജ്യത്ത് മൂന്ന് മാസത്തെ പൊതുമാപ്പ് അനുവദിച്ചതിന് പിന്നാലെ 652 വ്യക്തികള്‍ ആദ്യ ദിവസം തന്നെ അപേക്ഷ സമര്‍പ്പിച്ചെന്നും അല്‍ ജരീദ റിപ്പോര്‍ട്ട് ചെയ്തു. മാര്‍ച്ച് 17 മുതല്‍ ജൂണ്‍ 17 വരെയാണ് നിയമലംഘകര്‍ക്ക് ഇളവ് അനുവദിച്ചത്. ഈ കാലയളവില്‍ രാജ്യത്ത് നിന്ന് പുറത്തുപോകാനോ പിഴ അടച്ച് നിയമപരമായി രാജ്യത്ത് തുടരാനോ നിയമലംഘകര്‍ക്ക് അവസരം ലഭിക്കും. നിലവില്‍ 258 പേര്‍ക്ക് സാമ്പത്തിക ബാധ്യതകള്‍ തീര്‍ത്ത് കുവൈത്ത് നിന്ന് പുറത്തുപോകാന്‍ അനുമതി നല്‍കിയിട്ടുണ്ട്.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News