Breaking News
ഡൽഹി ടു ദുബായ്;  ആദ്യ എയർബസ് A 350 സർവീസുമായി എയർ ഇന്ത്യ | മക്കയിലേക്കുള്ള പ്രവേശനത്തിന് വിദേശികൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും | അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി | ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കമുള്ള ജീവനക്കാരെ വിട്ടയച്ചു | ഖത്തറില്‍ അംഗപരിമിതര്‍ക്കുള്ള വാഹന പാര്‍ക്കിങ് പെര്‍മിറ്റിന് പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു | എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ്; കിരീടമണിഞ്ഞ് ജപ്പാൻ  | സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  |
12 ദിവസങ്ങൾക്ക് മുൻപ് സൗദിയിൽ എത്തിയ പ്രവാസി മലയാളി മരിച്ച നിലയിൽ

July 31, 2023

July 31, 2023

ന്യൂസ്‌റൂം ബ്യൂറോ 

റിയാദ്: പ്രവാസി മലയാളിയെ സൗദി അറേബ്യയില്‍ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് തച്ചംപൊയിൽ വാടിക്കൽ സ്വദേശിയായ അബ്ദുൽ റഷീദ്  (41) ആണ് ദമ്മാമിൽ മരിച്ചത്. 12 ദിവസങ്ങൾക്ക് മുൻപാണ് ഹൗസ് ഡ്രൈവറായി പുതിയ വിസയിൽ ഇയാൾ ദമ്മാമിലെത്തിയത്. മൂന്നു ദിവസത്തിലധികമായി ഇദ്ദേഹത്തെ കുറിച്ച് ഒരു വിവരവും ലഭിക്കാത്തതിനാൽ റഷീദിന്റെ ഭാര്യ സ്പോൺസറെ ബന്ധപ്പെടുകയായിരുന്നു. 

തുടർന്ന് അദ്ദേഹത്തിന്റെ റൂം തുറന്നു നോക്കിയപ്പോൾ മരിച്ചു കിടക്കുന്നതായാണ് കണ്ടത്. ഹൃദയ സ്തംഭനമാണ് മരണ കാരണമെന്നാണ്  റിപ്പോർട്ട് . മൃതദേഹം ദമാമിൽ തന്നെ മറവ് ചെയ്യുന്നതിനുള്ള നടപടി ക്രമങ്ങൾ കെഎംസിസി ജീവകാരുണ്യ വിഭാഗം വഴി പുരോഗമിക്കുകയാണ്. ഭാര്യ സഈദ. മക്കൾ: ഹാദിൽ മുബാറക് (ദുബൈ മദീന സൂപ്പർ മാർക്കറ്റ് ) ഷാമിൽ മുബാറക്, സിയാജബിൻ.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/IkqmkUPd0fhGs9abNGXONm


Latest Related News