Breaking News
റൂഹി മോൾക്ക് കൈത്താങ്ങ്; സി പി എ ക്രിക്കറ്റ് ലീഗ് രണ്ടാം സീസണ്‍ മത്സരം മെയ് 6ന് | ഡൽഹി ടു ദുബായ്;  ആദ്യ എയർബസ് A 350 സർവീസുമായി എയർ ഇന്ത്യ | മക്കയിലേക്കുള്ള പ്രവേശനത്തിന് വിദേശികൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും | അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി | ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കമുള്ള ജീവനക്കാരെ വിട്ടയച്ചു | ഖത്തറില്‍ അംഗപരിമിതര്‍ക്കുള്ള വാഹന പാര്‍ക്കിങ് പെര്‍മിറ്റിന് പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു | എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ്; കിരീടമണിഞ്ഞ് ജപ്പാൻ  | സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി |
സൗദിയിൽ ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട് സ്വദേശി മരിച്ചു 

February 13, 2024

news_malayalam_death_news_in_saudi

February 13, 2024

ന്യൂസ്‌റൂം ഡെസ്ക്

യാംബു: സൗദിയിലെ യാംബുവിൽ ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട് സ്വദേശി മരിച്ചു. കോഴിക്കോട് കാരപ്പറമ്പ് വെണ്ണീർവയൽ സ്വദേശി അബ്ദുൽ നാസർ (58) ഇന്നലെ (തിങ്കളാഴ്ച) രാത്രി ആണ് മരിച്ചത്. യാംബു അൽ ഹംറാനി ഫക്സ്‌ കമ്പനിയിൽ ജോലി ചെയ്ത് വരികയായിരുന്നു. 

സഹപ്രവർത്തകരോടൊപ്പം ബസിൽ നൈറ്റ് ഷിഫ്റ്റ് ഡ്യൂട്ടിക്കായി യാത്ര ചെയ്യുന്നതിനിടെ ഹൃദയാഘാതം അനുഭവപ്പെടുകയായിരുന്നു. കൂടെയുള്ളവരെല്ലാം ജോലിസ്ഥലത്തിറങ്ങിയിട്ടും അബ്ദുൽ നാസറിനെ കാണാതായതോടെ ബസിൽ നടത്തിയ പരിശോധനയിൽ സീറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. 

യാംബു റോയൽ കമ്മീഷൻ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നിയമനടപടികൾക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ അറിയിച്ചു.

പിതാവ്: പരേതനായ ചേക്കുഞ്ഞി, മാതാവ്: ഖദീജാബി. ഭാര്യ: ആയിഷ. മക്കൾ: ഇർഷാദ് (മുൻ യാംബു പ്രവാസി), നൗശത്ത്, ജംഷത്ത്. മരുമക്കൾ: മുബാറക്, ജംഷീദ്, ഷഹല. സഹോദരങ്ങൾ: റാഫി, അഷ്‌റഫ്, അസ്മാബി, സുഹറാബി, ഖൈറുന്നീസ.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News