Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
ബഹ്‌റൈനിൽ യുവാവിന്റെ മർദനമേറ്റ് കോഴിക്കോട് സ്വദേശി മരിച്ചു 

January 23, 2024

news_malayalam_death_news_in_bahrain

January 23, 2024

ന്യൂസ്‌റൂം ഡെസ്ക്

മനാമ: ബഹ്‌റൈനിൽ യുവാവിന്റെ മർദനമേറ്റ് കോഴിക്കോട് സ്വദേശി മരിച്ചു. കോഴിക്കോട് കക്കോടി ചെറുകുളം സ്വദേശി  കോയമ്പ്രത്ത് ബഷീർ (60) ആണ് മരിച്ചത്. ഇന്ന് (ചൊവ്വ) പുലർച്ചെ ബിഡിഎഫ് ആശുപത്രിയിലായിരുന്നു അന്ത്യം. ബഹ്‌റൈൻ റിഫയിലെ ഹാജിയാത്തിൽ 25 വർഷമായി കോൾഡ് സ്റ്റോർ നടത്തി വരികയായിരുന്നു. 

കഴിഞ്ഞ ദിവസം കടയിൽ  സാധനം വാങ്ങാൻ വന്ന യുവാവ് പണം നൽകാതെ പോകാൻ ശ്രമിച്ചത് ചോദ്യം ചെയ്തതിനെ തുടർന്നുണ്ടായ വാക്കേറ്റത്തിൽ ബഷീറിന് മർദനമേൽക്കുകയായിരുന്നു. തുടർന്ന് ബോധരഹിതനായി നിലത്ത് വീണു. കഴിഞ്ഞ നാലു ദിവസമായി വെന്റിലേറ്ററിലായിരുന്നു. 

ഇന്ത്യൻ എംബസി അധികൃതരും കെഎംസിസിയും ചേർന്നു നടത്തിയ ഇടപ്പെടലുകളെ തുടർന്ന്  ആക്രമിച്ച യുവാവിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. നിയമനടപടികൾക്ക് ശേഷം മൃതദേഹം നാട്ടിലെത്തിക്കും.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/KIGk615xlF1ILlMGxpUXqI
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F  


Latest Related News