Breaking News
ഡൽഹി ടു ദുബായ്;  ആദ്യ എയർബസ് A 350 സർവീസുമായി എയർ ഇന്ത്യ | മക്കയിലേക്കുള്ള പ്രവേശനത്തിന് വിദേശികൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും | അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി | ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കമുള്ള ജീവനക്കാരെ വിട്ടയച്ചു | ഖത്തറില്‍ അംഗപരിമിതര്‍ക്കുള്ള വാഹന പാര്‍ക്കിങ് പെര്‍മിറ്റിന് പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു | എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ്; കിരീടമണിഞ്ഞ് ജപ്പാൻ  | സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  |
സൗദിയിൽ സന്ദർശന വിസയിൽ എത്തിയ കോട്ടയം സ്വദേശി മരിച്ചു, ആന്തരികാവയവങ്ങൾ ദാനം ചെയ്തു 

November 21, 2023

Malayalam_Qatar_News

November 21, 2023

ന്യൂസ്‌റൂം ഡെസ്ക് 

റിയാദ്​: സൗദിയിൽ സന്ദർശന വിസയിൽ എത്തിയ കോട്ടയം സ്വദേശി മരിച്ചു. കോട്ടയം മേവള്ളൂർ വെള്ളൂർ ചാമക്കാലയിൽ വീട്ടിൽ തച്ചേത്തുപറമ്പിൽ വർക്കി ജോസ്​ (61) ആണ്​ മരിച്ചത്​. ഹൃദയാഘാതമാണ് മരണ കാരണം. 

അൽഖർജ്​ കിങ്​ ഖാലിദ്​ ആശുപത്രിയിൽ നഴ്​സായ മകൾ പിങ്കിയുടെ അടുത്ത് എത്തിയതായിരുന്നു അദ്ദേഹം. നാല്​ മാസം മുമ്പാണ് സന്ദർശന വിസയിൽ സൗദിയിൽ​ എത്തിയത്​. 20 ദിവസം മുമ്പ്​ മസ്​തിഷ്​കാഘാതമുണ്ടായതിനെ തുടർന്ന്​ കിങ്​ ഖാലിദ്​ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. കഴിഞ്ഞ ദിവസമാണ്​ അന്ത്യം സംഭവിച്ചത്​.

അദ്ദേഹത്തിന്റെ കുടുംബത്തിന്റെ സമ്മതപ്രകാരം ആന്തരികാവയവങ്ങൾ ദാനം ചെയ്​തു. വൃക്ക, കരൾ, നേത്രപടലം എന്നിവയാണ്​ മറ്റ്​ രോഗികൾക്ക്​ മാറ്റിവെച്ചത്​.  ദാനം ചെയ്ത അവയവങ്ങൾ മൂന്ന്​ രോഗികൾക്ക്​​​ പുതുജീവൻ നൽകാനിടയാക്കി. അദ്ദേഹത്തിന്റെ 2 മക്കളും ​മറ്റ്​ കുടുംബാംഗങ്ങളും ചേർന്ന്​ ഇതേ ആശുപത്രിയിൽ തന്നെ അവയവ ദാനം നടത്താനുള്ള സമ്മതപത്രത്തിൽ ഒപ്പിട്ട്​ നൽകുകയായിരുന്നു. ഭാര്യ: മേരി. മക്കൾ: പിങ്കി (അൽഖർജ്​), ജിൻസ്​ (നിയോം, തബൂക്ക്​). നിയമ നടപടികള്‍ക്ക് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News