Breaking News
വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു | സൗദിയിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ വാഹനം ഇടിച്ച് മലപ്പുറം സ്വദേശി മരിച്ചു  | ഷാർജയില്‍ കാറിനുള്ളിൽ 7 വയസ്സുകാരൻ ശ്വാസംമുട്ടി മരിച്ചു | എയർ ഇന്ത്യ എക്സ്പ്രസ്സ് ജീവനക്കാരുടെ അപ്രതീക്ഷിത സമരം; ഗൾഫ് സർവീസുകൾ റദ്ദാക്കി | 2024ലെ ബിസിനസ് ട്രാവലർ മിഡിൽ ഈസ്റ്റ് അവാർഡിൽ ഖത്തർ എയർവേയ്‌സിന് മൂന്ന് അംഗീകാരം  | സൗദിയിൽ വധശിക്ഷ നടപ്പാക്കാൻ മിനിറ്റുകൾ ശേഷിക്കെ മകന്റെ കൊലയാളിക്ക് മാപ്പ് നല്‍കി സൗദി പൗരൻ | മൽഖാ റൂഹി ചികിത്സാ ഫണ്ട്, ഖത്തർ ഇന്ത്യൻ പ്രവാസി അസോസിയേഷൻ ഒരു ലക്ഷത്തിലധികം റിയാൽ കൈമാറി | ഏകീകൃത ഗൾഫ് സന്ദർശക വിസ, ജിസിസി രാജ്യങ്ങളിൽ മുപ്പത് ദിവസം വരെ തങ്ങാൻ അനുമതി ലഭിച്ചേക്കും | ഖത്തറിൽ എണ്ണ, വാതക മേഖലയിൽ അനധികൃതമായി പ്രവേശിച്ചാൽ കനത്ത പിഴയും ജയിൽ ശിക്ഷയും |
എ.എഫ്.സി ഏഷ്യൻ കപ്പ് സെമി ഫൈനലിൽ അടിതെറ്റി കൊറിയ;  എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് കൊറിയയെ പരാജയപ്പെടുത്തി ജോർദാൻ ഫൈനലിൽ

February 06, 2024

news_malayalam_afc_updates

February 06, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ: എ.എഫ്.സി ഏഷ്യൻ കപ്പ് സെമി ഫൈനലിൽ ജോർദാന് വിജയം. 2-0 എന്ന സ്കോറിന് കൊറിയയെ പരാജയപ്പെടുത്തി ജോർദാൻ ഫൈനലിൽ പ്രവേശിച്ചു . ഇന്ന് (ചൊവ്വ) വൈകിട്ട് 6ന് അഹമ്മദ് ബിൻ അലി സ്റ്റേ​ഡി​യ​ത്തിലായിരുന്നു മത്സരം. 

മത്സരത്തിന്റെ 53-ാം മിനിറ്റിൽ ജോർദാന്റെ വൈ.അൽ നൈമത്തും 66-ാം മിനിറ്റിൽ എം.അൽ താമരിയും  ഗോളുകൾ നേടി.

അതേസമയം, സെമി ഫൈനലിന്റെ അവസാന ദിവസമായ നാളെ (ബുധൻ) ഖത്തർ ഇറാനെതിരെ പോരാടും. തുമാമ സ്റ്റേഡിയത്തിൽ വൈകിട്ട് 6 മണിക്കാണ് മത്സരം.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/KIGk615xlF1ILlMGxpUXqI
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News