Breaking News
ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു | സൗദിയിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ വാഹനം ഇടിച്ച് മലപ്പുറം സ്വദേശി മരിച്ചു  | ഷാർജയില്‍ കാറിനുള്ളിൽ 7 വയസ്സുകാരൻ ശ്വാസംമുട്ടി മരിച്ചു | എയർ ഇന്ത്യ എക്സ്പ്രസ്സ് ജീവനക്കാരുടെ അപ്രതീക്ഷിത സമരം; ഗൾഫ് സർവീസുകൾ റദ്ദാക്കി |
എഎഫ്‌സി ഏഷ്യൻ കപ്പിൽ ഇറാഖിനെതിരെ ജോർദാന് തകർപ്പൻ വിജയം

January 29, 2024

news_malayalam_afc_asian_cup_updates

January 29, 2024

ന്യൂസ്‌റൂം സ്പോർട്സ് ഡെസ്ക് 

ദോഹ: എ.എഫ്.സി ഏഷ്യൻ കപ്പിൽ ഇറാഖിനെതിരെ ജോർദാൻ 3-2 എന്ന സ്കോറിന് വിജയിച്ചു. ഇന്ന് (തിങ്കളാഴ്ച) ഉച്ചക്ക് 2:30ന് ഖലീഫ ഇന്റർനാഷണൽ സ്റ്റേഡിയത്തിലായിരുന്നു മത്സരം. 

ജോർദാന് വേണ്ടി യസൻ അൽ നൈമത്ത് ആദ്യ ഗോൾ (46-ാം മിനിറ്റിൽ) അടിച്ചു. സാദ് നാറ്റികും (68-ാം മിനിറ്റ്) അയ്‌മെൻ ഹുസ്സൈനുമാണ് (76-ാം മിനിറ്റ്) ഇറാഖിന്റെ ഗോളുകൾ സ്വന്തമാക്കിയത്. തുടർന്ന് മത്സരത്തിന്റെ അവസാന നിമിഷത്തിൽ 90+5 മിനിറ്റിലും 90+7 മിനിറ്റിലും ജോർദാൻ (യസൻ അൽ അറബ്, നിസാർ അൽ റഷ്‌ദാൻ) രണ്ട് ഗോൾ കൂടി അടിച്ച് ക്വാർട്ടർ ഫൈനൽസിലേക്ക് കയറി. ഇതോടെ എ.എഫ്.സി ടൂർണമെന്റിൽ നിന്ന് ഇറാഖ് പുറത്തായി. 

അതേസമയം, ഇന്ന് (തിങ്കൾ) രാത്രി 7ന് അൽ ബൈത്ത് സ്റ്റേഡിയത്തിൽ ഖത്തർ ഫലസ്തീനെതിരെ മത്സരിക്കും.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/KIGk615xlF1ILlMGxpUXqI
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News