Breaking News
ഷെയ്ഖ് ഗാനിം ബിൻ അലി അൽ താനി അന്തരിച്ചു  | റൂഹി മോൾക്ക് കൈത്താങ്ങ്; സി പി എ ക്രിക്കറ്റ് ലീഗ് രണ്ടാം സീസണ്‍ മത്സരം മെയ് 6ന് | ഡൽഹി ടു ദുബായ്;  ആദ്യ എയർബസ് A 350 സർവീസുമായി എയർ ഇന്ത്യ | മക്കയിലേക്കുള്ള പ്രവേശനത്തിന് വിദേശികൾക്ക് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും | അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി | ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കമുള്ള ജീവനക്കാരെ വിട്ടയച്ചു | ഖത്തറില്‍ അംഗപരിമിതര്‍ക്കുള്ള വാഹന പാര്‍ക്കിങ് പെര്‍മിറ്റിന് പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിച്ചു | എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ്; കിരീടമണിഞ്ഞ് ജപ്പാൻ  | സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  |
എക്‌സ്‌പോ 2030; സൗദിയില്‍ 2,50,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് ടൂറിസം വകുപ്പ്

December 14, 2023

Malayalam_News_Qatar

December 14, 2023

ന്യൂസ്‌റൂം ബ്യുറോ

റിയാദ്: സൗദി എക്‌സ്‌പോ 2030ന്റെ ഭാഗമായി രണ്ടര ലക്ഷത്തോളം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് ടൂറിസം മന്ത്രി അഹമ്മദ് അല്‍ ഖത്തീബ് പ്രഖ്യാപിച്ചു. റിയാദില്‍ നടന്ന ആദ്യത്തെ ഗ്ലോബല്‍ ലേബര്‍ മാര്‍ക്കറ്റ് കോണ്‍ഫറന്‍സിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കുന്നതിന്റെ പ്രാധാന്യവും അദ്ദേഹം വ്യക്തമാക്കി. 

എക്‌സ്‌പോ 2030ന്റെ ഭാഗമായി ആയിരത്തിലധികം ഹോട്ടലുകള്‍ തുറക്കുമെന്നും വിവിധ മേഖലകളില്‍ തൊഴിലവസരങ്ങള്‍ ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  40ല്‍ അധികം രാജ്യങ്ങളില്‍ നിന്നുള്ള ആറായിരത്തോളം പ്രതിനിധികള്‍ പങ്കെടുത്ത കോണ്‍ഫറന്‍സ് മാനവവിഭവ ശേഷി സാമൂഹിക വികസന മന്ത്രി അഹമ്മദ് അല്‍ രാജ്ഹി ഉദ്ഘാടനം ചെയ്തു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News