Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
സൗദിയില്‍ കോവിഡ് വകഭേദം ജെഎന്‍-വണ്‍ കണ്ടെത്തി

December 21, 2023

News_Qatar_Malayalam

December 21, 2023

ന്യൂസ്‌റൂം ഡെസ്ക്

റിയാദ്: കേരളത്തില്‍ പടരുന്ന കോവിഡിന്റെ ഉപവകഭേദമായ ജെഎന്‍ വണ്‍ സൗദി അറേബ്യയില്‍ കണ്ടെത്തി. ജെഎന്‍ വണ്‍ വകഭേദം രാജ്യത്ത് അതിവേഗം വ്യാപിക്കുന്നതായി സൗദി പബ്ലിക് ഹെല്‍ത്ത് അതോറിറ്റി (വഖായ) അറിയിച്ചു. നിലവില്‍ 36 ശതമാനമാണ് രാജ്യത്തെ കൊവിഡ് നിരക്ക്. എന്നാല്‍ ഐസിയു രോഗികളുടെ എണ്ണത്തില്‍ വര്‍ധനവ് ഉണ്ടായിട്ടില്ലെന്നും അതോറിറ്റി വ്യക്തമാക്കി. 

നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും വാക്‌സിനുകള്‍ക്ക് രോഗത്തെ പ്രതിരോധിക്കാന്‍ ശേഷിയുണ്ടെന്നും സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. രോഗ വ്യാപനത്തെക്കുറിച്ച് പ്രചരിക്കുന്ന വ്യാജ വാര്‍ത്തകളും അധികൃതര്‍ തള്ളി. അതേസമയം രാജ്യത്തുടനീളം പടരുന്ന ജെഎന്‍ വണ്ണില്‍ ആരോഗ്യ വിദഗ്ദര്‍ നിരീക്ഷണം കര്‍ശനമാക്കിയിട്ടുണ്ട്. പൊതുജനങ്ങളോട് ജാഗ്രത പാലിക്കാനും നിര്‍ദേശം നല്‍കി

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News