Breaking News
2024ലെ ബിസിനസ് ട്രാവലർ മിഡിൽ ഈസ്റ്റ് അവാർഡിൽ ഖത്തർ എയർവേയ്‌സിന് മൂന്ന് അംഗീകാരം  | സൗദിയിൽ വധശിക്ഷ നടപ്പാക്കാൻ മിനിറ്റുകൾ ശേഷിക്കെ മകന്റെ കൊലയാളിക്ക് മാപ്പ് നല്‍കി സൗദി പൗരൻ | മൽഖാ റൂഹി ചികിത്സാ ഫണ്ട്, ഖത്തർ ഇന്ത്യൻ പ്രവാസി അസോസിയേഷൻ ഒരു ലക്ഷത്തിലധികം റിയാൽ കൈമാറി | ഏകീകൃത ഗൾഫ് സന്ദർശക വിസ, ജിസിസി രാജ്യങ്ങളിൽ മുപ്പത് ദിവസം വരെ തങ്ങാൻ അനുമതി ലഭിച്ചേക്കും | ഖത്തറിൽ എണ്ണ, വാതക മേഖലയിൽ അനധികൃതമായി പ്രവേശിച്ചാൽ കനത്ത പിഴയും ജയിൽ ശിക്ഷയും | കുവൈത്തിൽ റസിഡൻസി പെർമിറ്റിനായി കൈക്കൂലി വാങ്ങിയ കേസിൽ നാല് പേർക്ക് തടവും പിഴയും  | ഒമാനില്‍ 40 കിലോയിലധികം മയക്കുമരുന്നുമായി പ്രവാസികള്‍ പിടിയില്‍  | ഖത്തറിൽ പ്രമുഖ ഹൈപ്പർമാർക്കറ്റിലേക്ക് നിരവധി ജോലി ഒഴിവുകൾ | മസ്‌കത്ത്-കോഴിക്കോട് റൂട്ടിൽ കൂടുതൽ സര്‍വീസുകളുമായി ഒമാന്‍ എയര്‍ | ജി​ദ്ദ പോ​ർ​ട്ടി​ൽ ഉ​രു​ള​ക്കി​ഴ​ങ്ങിനു​ള്ളി​ൽ ഒ​ളി​പ്പിച്ച് കടത്താൻ ശ്രമിച്ച 27 കി​ലോ കൊ​ക്കെ​യ്ൻ പി​ടി​കൂ​ടി |
എ.എഫ്.സി ഏഷ്യൻ കപ്പ്: ആദ്യ ഗ്രൂപ്പ് ഡി മത്സരത്തിൽ വിയറ്റ്നാമിനെ പരാജയപ്പെടുത്തി ജപ്പാൻ

January 14, 2024

news_malayalam_afc_asian_cup_updates

January 14, 2024

ന്യൂസ്‌റൂം സ്പോർട്സ് ഡെസ്ക് 

ദോഹ: ഖത്തറിൽ ഇന്ന് (ഞായർ) നടന്ന എ.എഫ്.സി ഏഷ്യൻ കപ്പിന്റെ ആദ്യ ഗ്രൂപ്പ് ഡി മത്സരത്തിൽ വിയറ്റ്‌നാമിനെ പരാജയപ്പെടുത്തി ജപ്പാൻ. അൽ തുമാമ സ്റ്റേഡിയത്തിൽ വൈകുന്നേരം 2:30നായിരുന്നു മത്സരം. 4-2 എന്ന സ്കോറിനാണ് മത്സരം അവസാനിച്ചത്. 

മത്സരം ആരംഭിച്ച് 11-ാം മിനിറ്റിൽ തന്നെ തകുമി മിനാമിനോ ജപ്പാന് വേണ്ടി ആദ്യ ഗോൾ നേടി. രണ്ടാമത്തെ ഗോളും നേടിയത് തകുമി മിനാമിനോ തന്നെയാണ്. 16-ാം മിനിറ്റിൽ വിയറ്റ്നാമിനായി എൻഗുയെൻ പാർക്ക് ആദ്യ ഗോൾ നേടി. 33-ാം മിനിറ്റിൽ വിയറ്റ്നാമിന്റെ തുവാൻ ഹായ് രണ്ടാം ഗോളും നേടി. ജപ്പാന് വേണ്ടി കെയ്‌റ്റോ നകാമുറ മൂന്നാം ഗോൾ നേടിയപ്പോൾ മത്സരത്തിന്റെ 85-ാം മിനിറ്റിൽ അയാസെ ഉഇദ ജപ്പാന് വേണ്ടി നാലാമത്തെ ഗോളും സ്വന്തമാക്കി. കൂടാതെ, മത്സരത്തിലെ മികച്ച താരത്തിനുള്ള പുരസ്കാരവും ജപ്പാന്റെ തകുമി മിനാമിനോ സ്വന്തമാക്കി.

അതേസമയം ഇന്ന് വൈകുന്നേരം 5:30 ന് ഖലീഫ ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ യുഎഇ ഹോങ്കോങ്ങിനെതിരെ മത്സരിക്കും. ഇന്ന് രാത്രി 8:30 ന് എഡ്യൂക്കേഷൻ സിറ്റി സ്റ്റേഡിയത്തിൽ ഇറാൻ ഫലസ്തീനിനെതിരെയും പോരാടും.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/KIGk615xlF1ILlMGxpUXqI
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News